മാരുതിയെയും നിസ്സാനെയും ന്യായീകരിച്ച് സിയാം

Written By:

മാരുതി സുസൂക്കിയുടെയും നിസ്സാന്റെയും വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഗ്ലോബല്‍ എന്‍സിഎപി നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ്) രംഗത്ത്. ഗ്ലോബല്‍ എന്‍സിഎപി ചെയര്‍മാന്‍ മാക്‌സ് 'ഭയപ്പെടുത്തി കാര്യം സാധിക്കാ'നാണ് ശ്രമിക്കുന്നതെന്ന് സിയാം കുറ്റപ്പെടുത്തി.

ഓരോ രാജ്യത്തിനും അവരവരുടേതായ സുരക്ഷാമാനദണ്ഡങ്ങളുണ്ടെന്നും ഗോ ഹാച്ച്ബാക്കും സ്വിഫ്റ്റും ഇന്ത്യയിലെ സുരക്ഷാമാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ചവയാണെന്നും സിയാം ഡയറക്ടര്‍ ജനറല്‍ വിഷ്ണു മാത്തൂര്‍ വ്യക്തമാക്കി.

ഗ്ലോബല്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റ് സംവിധാനങ്ങള്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് നിര്‍മിച്ചതല്ലെന്നും വിഷ്ണു മാത്തൂര്‍ ചൂണ്ടിക്കാട്ടി. വികസിതമായ വിപണിയായ യൂറോപ്പില്‍ പോലും മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലാണ് ക്രാഷ് ടെസ്റ്റുകള്‍ നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്ലോബല്‍ എന്‍സിഎപി 64 കിലോമീറ്റര്‍ വേഗതയിലാണ് ടെസ്റ്റ് നടത്തുന്നത്.

ഇന്ത്യയിലെ വാഹനങ്ങളുടെ ശരാശരി വേഗത വികസിതരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് വിഷ്ണു മാത്തൂര്‍ പറയുന്നു. അപകടങ്ങളില്‍ ഓരോ കാറും എത്രത്തോളം അപകടമുണ്ടാക്കുന്നുവെന്നത് തിരിച്ചറിയാന്‍ നിലവില്‍ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമല്ല. ക്രാഷ് ടെസ്റ്റിനെ മാത്രം ആധാരമാക്കി ഇത് നിശ്ചയിക്കാനാവില്ലെന്നും വിഷ്ണു മാത്തൂര്‍ സൂചിപ്പിക്കുന്നു.

ഇന്ത്യ കൂടുതല്‍ മികച്ച സുരക്ഷാമാനദണ്ഡങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് മാത്തൂര്‍ ചൂണ്ടിക്കാട്ടി. ഇത് ക്രാഷ് ടെസ്റ്റിനെ മാത്രം ആധാരമാക്കിയുള്ളതാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ സുരക്ഷാകാര്യങ്ങളില്‍ ബോധവല്‍ക്കരിക്കുകയും ഉയര്‍ന്ന സുരക്ഷാ സന്നാഹങ്ങളുള്ള കാറുകള്‍ വാങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് ഗ്ലോബല്‍ എന്‍സിഎപി ചെയ്യേണ്ടതെന്നും മാത്തൂര്‍ ആവശ്യപ്പെട്ടു. 

Cars താരതമ്യപ്പെടുത്തൂ

മാരുതി സുസുക്കി സ്വിഫ്റ്റ്
മാരുതി സുസുക്കി സ്വിഫ്റ്റ് വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
Auto industry body SIAM today defended Maruti Suzuki and Nissan, which had failed crash tests conducted by Global NCAP on their Swift and Datsun GO models respectively.
Story first published: Friday, November 7, 2014, 15:19 [IST]
Please Wait while comments are loading...

Latest Photos