കാറുകള്‍ ആക്രിവല്‍ക്കരിക്കാനാവില്ലെന്ന് സര്‍ക്കാര്‍

Written By:

രാജ്യത്തെ വാഹനങ്ങളില്‍ 1996നു മുമ്പ് നിര്‍മിച്ചവ ആക്രിവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സിയാം (സൊസൈറ്റ് ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്‌സ്) രംഗത്തുവന്നിരുന്നു. ഈ നിര്‍ദ്ദേശത്തിന് കാരണമായി സിയാം ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തുന്നു.

96നു ശേഷമാണ് ഇന്ത്യയില്‍ കരിമ്പുകച്ചട്ടങ്ങള്‍ ശരിയായ രീതിയില്‍ പ്രാബല്യത്തില്‍ വന്നത് എന്നായിരുന്നു സിയാം ചൂണ്ടിക്കാട്ടിയത്. ഇതിനു മുമ്പ് വിപണിയിലെത്തിയ വാഹനങ്ങള്‍ ഇന്നും നിരത്തിലോടുന്നത് നഗരങ്ങളെ വന്‍തോതില്‍ കരിമ്പുകവല്‍ക്കരിക്കുന്നുണ്ട്. ഇതവസാനിപ്പിക്കണം എന്നായിരുന്നു സിയാമിന്റെ ആവശ്യം.

SIAM Wants Old Cars To Be Phased Out

എന്നാല്‍, ഇത്തരമൊരു പരിപാടി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാനാവില്ല എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇക്കഴിഞ്ഞയാവ്ച ചേര്‍ന്ന കേന്ദ്ര മോട്ടോര്‍വാഹന സാങ്കേതിക-ചട്ടനിര്‍മാണ സ്റ്റാന്‍ഡിംഗ് കമ്മറ്റി ഇക്കാര്യത്തില്‍ കൂടുതല്‍ സ്വീകര്യമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വെക്കുകയുണ്ടായി.

15 വര്‍ഷം പിന്നിട്ട എല്ലാ വാഹനങ്ങളും കര്‍ശനമായ ഒരു ടെസ്റ്റിന് വിധേയമാക്കുക എന്നതാണത്. ഇവയില്‍ പരാജയപ്പെടുന്നവയെ ആക്രിവല്‍ക്കരിക്കാന്‍ നിര്‍ദ്ദേശം നല്‍കാവുന്നതാണ്. വിജയിക്കുന്ന കാറുകള്‍ അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും ഒരു ടെസ്റ്റിന് വിധേയമാകണം. കരിമ്പുകച്ചട്ടങ്ങള്‍ പാലിച്ചുനീങ്ങാനും മറ്റും കഴിയുന്നവയ്ക്കു മാത്രമേ തുടര്‍ന്നും ഓടാന്‍ അനുമതി നല്‍കൂ എന്നാണ് നിര്‍ദ്ദേശത്തിന്റെ കാതല്‍.

വാണിജ്യവാഹനങ്ങളുടെ ടെസ്റ്റ് ചട്ടങ്ങള്‍ ഇനിയും കര്‍ശനമായിരിക്കും. 15 വര്‍ഷത്തിനു ശേഷമുള്ള ടെസ്റ്റിനു ശേഷം ഓരോ ഈരണ്ടു വര്‍ഷം കൂടുമ്പോഴും ഇവ ടെസ്റ്റുകള്‍ക്ക് വിധേയമാകേണ്ടതായി വരും.

സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് കൂടുതല്‍ പ്രായോഗികമെന്നതിനാല്‍ അത് നടപ്പാകുവാനാണ് സാധ്യത കൂടുതല്‍.

കൂടുതല്‍... #siam #സിയാം
English summary
If a new government proposal comes into effect scores of old automobiles in India would have to undergo a fitness test to ascertain their roadworthiness.
Story first published: Monday, April 7, 2014, 19:34 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark