മാരുതി സെലെരിയോ ജനീവയില്‍ പ്രദര്‍ശിപ്പിക്കുന്നു

By Santheep

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ആഗോള വിപണിപ്രവേശം നടത്തിയ സുസൂക്കി സെലെരിയോ ഹാച്ച്ബാക്കിനെ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കുന്നു. യുകെ വിപണിയില്‍ വിറ്റഴിച്ചുകൊണ്ടിരുന്ന ആള്‍ട്ടോ, സ്പ്ലാഷ് മോഡലുകള്‍ക്ക് പകരക്കാരനായാണ് സെലെരിയോ യൂറോപ്പിലേക്ക് പോകുന്നത്.

യൂറോപ്യന്‍ വിപണിയില്‍ സെലെരിയോ എതിരിടുന്നത് ടൊയോട്ടയുടെ ആയ്‌ഗോ ഹാച്ച്ബാക്കിനെയും ഹ്യൂണ്ടായിയുടെ ഐ10 ഹാച്ച്ബാക്കിനെയുമായിരിക്കും.

യൂറോപ്യന്‍ വിപണിയിലെ സെലെരിയോ സവിശേഷതകളുടെ കാര്യത്തില്‍ താരതമ്യേന പ്രീമിയം നിലവാരത്തിലായിരിക്കും. ഇന്ത്യയില്‍ വിറ്റഴിക്കുന്ന സെലെരിയോയിലെ സെമി ഓട്ടോമാറ്റിക് സംവിധാനവും യുകെ പതിപ്പിലുണ്ടായിരിക്കും.

വാഹനത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണ് ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍. ഇന്ത്യയെ സംബന്ധിച്ച് സെഗ്മെന്റില്‍ ആദ്യമായാണ് ഇത്തരമൊരു സന്നാഹം വരുന്നത്.

യൂറോപ്യന്‍ പതിപ്പില്‍ ഓട്ടോ എന്‍ജിന്‍ സ്റ്റാര്‍ട്-സ്‌റ്റോപ്പ് ബട്ടണ്‍ കൂടുതലായി നല്‍കിയിട്ടുണ്ട്. ഇന്ത്യയെക്കാള്‍ കടുത്ത കരുമ്പുകച്ചട്ടങ്ങളുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ചേരുന്ന വിധത്തില്‍ എന്‍ജിന്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

Suzuki Celerio At Geneva

സ്‌റ്റൈലന്‍ അലോയ് വീലുകളും കറുപ്പ് രാശിയിലുള്ള ഇന്റീരിയറുമെല്ലാമായി യുകെ സെലെരിയോ കൂടുതല്‍ സുന്ദരനാണ്. യൂറോ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റിന് വിധേയമാകേണ്ടതായി വരും സെലെരിയോ. കാറിന് 4 സ്റ്റാര്‍ റേറ്റിംഗെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുസൂക്കി.

ഇന്ത്യയിലുള്ളതിനെക്കാള്‍ മികവുറ്റ സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലുണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Suzuki unveiled the Celerio first at the 2014 Auto Expo in Delhi however, the compact car has made its way into 2014 Geneva Motor Show.
Story first published: Thursday, March 6, 2014, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X