ഗ്രാന്‍ഡ് വിറ്റാര, കിസാഷി മോഡലുകളുടെ ഉല്‍പാദനം നിറുത്തി

Written By:

ഗ്രാന്‍ഡ് വിറ്റാര, കിസാഷി എന്നീ മോഡലുകളുടെ ഉല്‍പാദനം സുസൂക്കി അവസാനിപ്പിച്ചു. വിദേശവിപണികളില്‍ പലതിലും തരക്കേടില്ലാത്ത നിലയില്‍ വിറ്റഴിക്കപ്പെടുന്ന ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ പക്ഷേ, വേണ്ടപോലെ സ്വീകരിക്കപ്പെട്ടിരുന്നില്ല.

സുസൂക്കിയുടെ ഇവാറ്റയിലെ പ്ലാന്റിലാണ് ഈ രണ്ട് വാഹനങ്ങളും നിര്‍മിക്കപ്പെട്ടിരുന്നത്. ഇവിചടെനിന്ന് വിദേശങ്ങളിലേക്ക് കയറ്റിവിടുകയാണ് ചെയ്തിരുന്നത്.

ഈ വാഹനങ്ങള്‍ക്ക് പകരമായി വാഹനങ്ങളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല സുസൂക്കി നിലവില്‍. ഈയിടെ പുറത്തിറങ്ങിയ ഒരു ചെറു എസ്‌യുവിക്ക് വിറ്റാര എന്ന പേര് ഉപയോഗിച്ചിട്ടുണ്ട് കമ്പനി. രാജ്യത്തെ ചെറു എസ്‌യുവി വിപണിയുടെ വളര്‍ച്ചാനിരക്ക് കണക്കിലെടുക്കുമ്പോള്‍ പുതിയ വിറ്റാര ഇന്ത്യയിലെത്താനുള്ള സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും തന്നെ വന്നിട്ടില്ല.

Suzuki

കിസാഷി സെഡാന്റെ പേര് മറ്റ് ഉല്‍പന്നങ്ങള്‍ക്കൊന്നും നിലവില്‍ ഉപയോഗിക്കുന്നില്ല സുസൂക്കി. ഈ വാഹനത്തിന്റെ ഡിസൈന്‍ സവിശേഷതകള്‍ പുതിയ സിയാസ് സെഡാനില്‍ ഉപയോഗിച്ചിട്ടുണ്ട്. 

കൂടുതല്‍... #suzuki #സുസുക്കി
English summary
Suzuki End Production Of Kizashi and Grand Vitara Models.
Story first published: Tuesday, December 9, 2014, 15:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark