സുസൂക്കി ഗുജറാത്ത് പ്ലാന്റ് 2017ല്‍

Written By:

ജപ്പാന്‍ കാര്‍ നിര്‍മാതാവായ സുസൂക്കി ഗുജറാത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന പുതിയ പ്ലാന്റ് 2017ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനിയുടെ ചെയര്‍മാന്‍ ഒസാമു സുസൂക്കി അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോളാണ് ഒസാമു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗുജറാത്തില്‍ നല്ല റോഡുകളുണ്ടെന്ന് ഒസാമു സുസൂക്കി പറഞ്ഞു. വൈദ്യുതി വിതരണവും മികച്ചതാണ്. ഇക്കാരണങ്ങളാലാണ് ഗുജറാത്തില്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് തീരുമാനമെടുത്തത്.

Suzuki Gujarat Plant Will Be Ready By 2017

സുസൂക്കിയുടെ പ്ലാന്റ് സ്ഥാപനം സംബന്ധിച്ച് നേരത്തെ മാരുതി സുസൂക്കി ഓഹരിയുടമകള്‍ ചില പ്രശ്‌നങ്ങളുന്നയിച്ചിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷമേ കമ്പനി നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകൂ. ഇതിനായി ഓഹരിയുടമകളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സുസൂക്കി.

സുസൂക്കി ഇന്ത്യയിലേക്കും വിദേശത്തേക്കുമുള്ള വാഹനങ്ങള്‍ തങ്ങളുടെ പുതിയ പ്ലാന്റില്‍ നിര്‍മിക്കും. മാരുതിയും ഈ പ്ലാന്റിന്റെ സഹകരണം തേടും.

കൂടുതല്‍... #suzuki #സുസുക്കി
English summary
Japanese auto maker Suzuki said that their new plant coming up in Gujarat will be ready by the year 2017.
Story first published: Friday, September 5, 2014, 17:52 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark