ഇന്ത്യയുടെ സ്‌കൂട്ടര്‍ പ്രിയം മുതലെടുക്കാന്‍ 4 മോഡലുകളുമായി സുസൂക്കി

Written By:

ഇന്ത്യയിലെ സ്‌കൂട്ടര്‍ വിപണിയുടെ വളര്‍ച്ച് കണ്ട് കണ്ണഞ്ചിയ സുസൂക്കിയുടെ ശ്രദ്ധ ഇപ്പോള്‍ അങ്ങോട്ടാണ്. 2017ഓടുകൂടി ഇന്ത്യയില്‍ സുസൂക്കി പുറത്തിറക്കാന്‍ നിശ്ചയിച്ചിട്ടുള്ള ആറ് മോഡലുകളില്‍ നാലെണ്ണം സ്‌കൂട്ടറുകളായിരിക്കുമെന്നറിയുന്നു.

നിലവില്‍ സുസൂക്കി ഇന്ത്യയുടെ പക്കല്‍ മൂന്ന് സ്‌കൂട്ടറുകളാണുള്ളത്. ആക്‌സസ്, സ്വിഷ്, ലെറ്റസ് എന്നിവ. ഇവയില്‍ ആക്‌സസും സ്വിഷും 125 സെഗ്മെന്റില്‍ നിലയുറപ്പിച്ചിരിക്കുന്നു. ലെറ്റസ് സ്‌കൂട്ടര്‍ 110 സിസി സെഗ്മെന്റിലാണ് ഇടംപിടിച്ചിരിക്കുന്നത്.

സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ഹോണ്ടയാണ്. ഹോണ്ടയുടെ ആക്ടിവ സ്‌കൂട്ടറിന്റെ നേതൃത്വത്തിലാണിത് നടക്കുന്നത്. വിപണിയുടെ അമ്പത് ശതമാനത്തിലധികവും ഹോണ്ടയുടെ പക്കലാണുള്ളത്. സുസൂക്കിയുടെ വിപണിവിഹിതം 12 ശതമാനമാണ്.

സുസൂക്കി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 3.5 ലക്ഷം സ്‌കൂട്ടരുകള്‍ വിറ്റഴിക്കുകയുണ്ടായി. സ്‌കൂട്ടര്‍ വില്‍പനയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് സുസൂക്കി ഇന്നുള്ളത്. ഒന്നാം സ്ഥാനത്ത് ഹോണ്ടയും രണ്ടാം സ്ഥാനത്ത് ഹീറോയും മൂന്നാംസ്ഥാനത്ത് ടിവിഎസ്സുമാണുള്ളത്. ഈ നിലയില്‍ നിന്ന് മുന്നേറാനുള്ള കഠിനശ്രമങ്ങളുടെ ഭാഗം കൂടിയാണ് കൂടുതല്‍ സ്‌കൂട്ടറുകള്‍ രംഗത്തിറക്കാനുള്ള പരിപാടിക്കു പിന്നില്‍.

അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 7.5 ലക്ഷം ടൂ വീലറുകള്‍ വിറ്റഴിക്കാനാണ് തങ്ങളുടെ പരിപാടിയെന്ന് സുസൂക്കിയുടെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡണ്ട് ഗുപ്ത പറയുന്നു. ഇത് 65 ശതമാനം സ്‌കൂട്ടറുകളും 35 ശതമാനം ബൈക്കുകളും എന്ന അനുപാതത്തിലായിരിക്കും.

Cars താരതമ്യപ്പെടുത്തൂ

മാരുതി സുസുക്കി ഒമ്‍നി
മാരുതി സുസുക്കി ഒമ്‍നി വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #suzuki #സുസുക്കി
English summary
Buoyed by its scooter lineup’s good show in India, Suzuki has decided to add more scooters to its portfolio.
Story first published: Monday, July 28, 2014, 15:44 [IST]
Please Wait while comments are loading...

Latest Photos