ടാറ്റ ഫാല്‍ക്കണ്‍ ഹാച്ചിന് ബോള്‍ട്ട് എന്നു പേര്!

Posted By:

ടാറ്റ ഫാല്‍ക്കണ്‍ ഡിസൈന്‍ സങ്കല്‍പത്തെ ആധാരമാക്കി നിര്‍മിക്കുന്ന കാറിന് 'ബോള്‍ട്ട്' എന്നു പേരിടുമെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ടാറ്റയുടെ ഭാവിഭാഗധേയത്തെ നിര്‍ണയിക്കുവാന്‍ തക്ക താക്കത്തുള്ളതെന്നു കരുതുന്ന ശില്‍പ-സാങ്കേതിക സങ്കല്‍പമാണ് ഫാല്‍ക്കണ്‍ എന്ന പേരിലറിയപ്പെടുന്നത്.

നിരവധി കാറുകള്‍ ഈ കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിക്കപ്പെടുന്നുണ്ട്. പോകെപ്പോകെ ഫാല്‍ക്കണ്‍ കാറുകള്‍ ടാറ്റ കാറുലകത്തെ മൊത്തത്തില്‍ മാറ്റിപ്പണിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട ടാറ്റ എംഡി കാള്‍ സ്ലിം അവതരിപ്പിച്ച സുപ്രധാന പദ്ധതികളിലൊന്നായിരുന്നു ഇത്. ടാറ്റയെ ആധുനികവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യം.

രഹസ്യപ്പേര്

രഹസ്യപ്പേര്

ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ലോഞ്ച് ചെയ്യാനുദ്ദേശിക്കുന്ന ഈ കാര്‍ 'ഫാല്‍ക്കണ്‍ 4' എന്ന രഹസ്യപ്പേരിലാണ് നിര്‍മിക്കുന്നത്.

ഹാച്ച്ബാക്ക്

ഹാച്ച്ബാക്ക്

ഈ കാര്‍ ഒരു ഹാച്ച്ബാക്ക് മോഡലായിരിക്കുമെന്നാണ് അറിയുന്നത്. ഫാല്‍ക്കണ്‍ സങ്കല്‍പത്തില്‍ തന്നെ നിര്‍മിക്കാനുദ്ദേശിക്കുന്ന 'ഫാല്‍ക്കണ്‍ 5' എന്ന കോംപാക്ട് സെഡാനിന്റെ തൊട്ടു ചുവടെയായി ഈ ഹാച്ച്ബാക്ക് ഇടം പിടിക്കും. നിലവിലെ ഇന്‍ഡിക റേഞ്ച് കാറുകളെ മുഴുവനായും നീക്കം ചെയ്യുവാന്‍ ഫാല്‍ക്കണ്‍ കാറുകള്‍ക്ക് സാധിക്കുമെന്നാണ് കരുതേണ്ടത്.

പ്ലാറ്റ്‌ഫോം

പ്ലാറ്റ്‌ഫോം

അതേസമയം, വാഹനത്തിന്റെ പ്ലാറ്റ്‌ഫോമിന് യാതൊരു മാറ്റവുമില്ല എന്നാണറിയുന്നത്. നിലവില്‍ വിസ്ത കാറുകളില്‍ ഉപയോഗിക്കുന്ന അതേ എക്‌സ്1 പ്ലാറ്റ്‌ഫോം ബോള്‍ട്ടിലും ഉപയോഗിക്കും. എന്നാല്‍ ബോഡി പാനലുകളും മറ്റു സാങ്കേതിക ഘടകഭാഗങ്ങളുമെല്ലാം ഗൗരവപ്പെട്ട മാറ്റങ്ങള്‍ക്ക് വിധേയമാകും.

ഐഡന്റിറ്റി

ഐഡന്റിറ്റി

നിലവില്‍ ഇന്‍ഡിക റെയ്ഞ്ച് കാറുകളുടെ ഐഡന്റിറ്റിയായി പരിഗണിക്കപ്പെടുന്ന ഉയരമേറിയ പിന്‍ലൈറ്റുകള്‍ ഫാല്‍ക്കണ്‍ കാറുകളില്‍ കാണില്ല. മുന്‍വശത്തിനും വശങ്ങള്‍ക്കുമെല്ലാം വലിയ മാറ്റങ്ങള്‍ വരും.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഇന്റീരിയറില്‍ പുതുക്കിയ ഡാഷ്‌ബോര്‍ഡ്, മികച്ച സീറ്റുകള്‍, കൂടുതല്‍ ആഡംബരം ഫീല്‍ ചെയ്യിക്കുന്ന ഫാബ്രിക്‌സ് എന്നിവ പ്രതീക്ഷിക്കുന്നുണ്ട്. പുതിയ സസ്‌പെന്‍ഷന്‍ സിസ്റ്റം തുടങ്ങിയ സാങ്കേതിക മാറ്റങ്ങളും ഉണ്ടാകും.

പവര്‍ സ്റ്റീയറിംഗ്

പവര്‍ സ്റ്റീയറിംഗ്

വാഹനത്തില്‍ ഇലക്ട്രിക് പവര്‍ സ്റ്റീയറിംഗ് സിസ്റ്റം ഘടിപ്പിക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയായിട്ടുണ്ട്. ഘടകഭാഗ വിതരണക്കാരായ സെഡ്എഫില്‍ നിന്നാണ് ബോള്‍ട്ടിനാവശ്യമായ പവര്‍ സ്റ്റീയറിംഗ് വാങ്ങുന്നത്.

English summary
Tata Falcon hatchback has been named as Tata Bolt, reports say.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark