ഇന്ത്യയുടെ ആദ്യത്തെ ഹൈബ്രിഡ് കാർ വിപണിയിലേക്ക്

By Santheep

ടാറ്റ മാന്‍സയുടെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയിലേക്ക് പുറപ്പെടുന്നു. 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു ഈ വാഹനത്തെ. രാജ്യത്ത് ഹൈബ്രിഡ് പതിപ്പുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചു വരുന്നത് മുന്നില്‍ക്കണ്ടാണ് ടാറ്റയുടെ നീക്കം. മാന്‍സ ഹൈബ്രിഡ് അധികം വൈകാതെ തന്നെ മികച്ച വിൽപന കണ്ടെത്തുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

നിലവിൽ രാജ്യത്ത് ഇന്ത്യൻ കാർ നിർമാതാക്കളൊന്നും തന്നെ ഹൈബ്രിഡ് വാഹനങ്ങൾ വിൽക്കുന്നില്ല. മഹീന്ദ്രയുടെ പക്കൽ ഒരു ഹൈബ്രിഡ് മോഡലുണ്ടെങ്കിലും ഇന്ത്യൻ വിപണിയിലേക്ക് അതിനെ കൊണ്ടുവരാൻ താൽപര്യം കാണിക്കുന്നില്ല എന്നതാണവസ്ഥ. രാജ്യത്തിൻറെ നികുതിനയങ്ങളിൽ കാര്യപ്പെട്ട മാറ്റം വരേണ്ടതുണ്ടെന്നാണ് മഹീന്ദ്ര കരുതുന്നത്.

Tata Manza Hybrid Launching Soon

1.05 ലിറ്റർ ശേഷിയുള്ള ഒരു കോമൺ റെയിൽ ടർബോ ഡീസൽ എൻജിനും 45 കിലോവാട്ട് ഇലക്ട്രിക് ട്രാക്ഷൻ മോട്ടോറും ചേർന്നതാണ് ഹൈബ്രിഡ് മാൻസ സെഡാൻ. ഫുൾ ടാങ്ക് എണ്ണയും ഫുൾ ചാർജുമുണ്ടെങ്കിൽ 1000 കിലോമീറ്റർ ദൂരം താണ്ടാൻ മാൻസ ഹൈബ്രിഡിനു സാധിക്കുമെന്നാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിൻറെ പ്രകടനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ടാറ്റ തയ്യാറല്ല ഇപ്പോൾ.

നിലവിൽ മാൻസ സെഡാൻറെ വില 5,86,000 രൂപയ്ക്കും 8,08,000 രൂപയ്ക്കും ഇടയിലാണ്. ഈ വലിയെക്കാൾ തരക്കേടില്ലാത്ത വിധം ഉയർന്ന വിലയിലായിരിക്കും ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തുന്നത്.

ഒരു ഇന്ത്യൻ കാർ നിർമാതാവിൽ നിന്ന് രാജ്യത്തിൻറെ നിരത്തിലെത്തുന്ന ആദ്യത്തെ ഹൈബ്രിഡ് വാഹനമായിരിക്കും ടാറ്റ മാൻസ സെഡാൻ. നിലവിലുള്ള സെഡാൻ മോഡലിൻറെ അതേ ഡിസൈനിൽ തന്നെയായിരിക്കും ഹൈബ്രിഡ് പതിപ്പും എത്തിച്ചേരുക.

Most Read Articles

Malayalam
English summary
The acceptance of hybrid vehicles in India is growing gradually and Tata feels its hybrid sedan will be in demand soon.
Story first published: Wednesday, May 28, 2014, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X