ടാറ്റയുടെ ചെറു എസ്‌യുവി ജംപ് വരുന്നു

ചെറു എസ്‌യുവികളുടെ നിരയിലേക്കുള്ള ടാറ്റ മോട്ടോഴ്‌സിന്റെ കടന്നിരിക്കലിന് ഇതാ നേരമായിരിക്കുന്നു. 4 മീറ്ററിന് ചുവടെ നീളം വരുന്ന ഒരു എസ്‌യുവി വിപണിയിലെത്തിക്കാനുള്ള ടാറ്റയുടെ നീക്കമാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്.

ടാറ്റയുടെ പുതിയ എസ്‌യുവി വരുന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടേക്കുമെന്നാണ് അറിയുന്നത്.

Tata Motors Jump Compact SUV To Be Revealed At Auto Expo

എസ്‌യുവി വിപണി മിക്കവാറും മഹീന്ദ്രയുടെ കൈപ്പിടിയിലായിരുന്ന സാഹചര്യത്തില്‍ നിന്ന് വലിയ മാറ്റം കൊണ്ടുവരുന്നത് ചെറു എസ്‌യുവി സെഗ്മെന്റാണെന്നു പറയാം. അവിശ്വസനീയമായ വിധത്തില്‍ ഫോഡിന്റെ ഇക്കോസ്‌പോര്‍ടും റിനോയുടെ ഡസ്റ്ററുമെല്ലാം എസ്‌യുവി സെഗ്മെന്റിന്റെ ആഭ്യന്തരകുത്തകയായ മഹീന്ദ്രയെ ശരിക്കും പേടിപ്പിച്ചുകളഞ്ഞു.

ഈ ഇടത്തിലേക്കാണ് ടാറ്റ ജംപ് എന്നൊരു ചെറുവാഹനവും കൊണ്ട് വരുന്നത്. 2014 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് അവനെ നമുക്ക് കാണാം. ടാറ്റയുടെ എക്‌സ്1 പ്ലാറ്റ്‌ഫോമിലായിരിക്കും ഈ വാഹനം നിലയുറപ്പിക്കുക. നിലവിലെ വിസ്ത ഹാച്ച്ബാക്ക് ഈ പ്ലാറ്റ്‌ഫോമിലാണ് നില്‍ക്കുന്നത്. ഇനി വരാനിരിക്കുന്ന ഫാല്‍ക്കണ്‍ റെയ്ഞ്ച് കാറുകളും ഇതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കും.

പുതിയ എസ്‌യുവിയുടെ ശില്‍പം ടാറ്റ രൂപപ്പെടുത്തിയ പുതിയ ഡിസൈന്‍ ഫിലോസഫിയെ ആധാരമാക്കിയായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

1.2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഘടിപ്പിക്കുക. 100 കുതിരകളുടെ കരുത്ത് എന്‍ജിനുണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Tata Motors will showcase its first sub-4 meter SUV, called Jump, in concept form at the upcoming Auto Expo 2014.
Story first published: Saturday, January 25, 2014, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X