ടാറ്റ നാനോ ഓട്ടോമാറ്റിക് ലോഞ്ച് ഉടൻ

By Santheep

ടാറ്റ നാനോയുടെ ഓട്ടോമാറ്റിക് പതിപ്പിനു വേണ്ടിയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് നാളുകള്‍ ഒത്തിരിയായി. ടാറ്റ നാനോയുടെ ട്വിസ്റ്റ് വേരിയന്റിലാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിക്കുക. ഈ വാഹനത്തിന്റെ ലോഞ്ച് തിയ്യതി അടുത്തുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഓട്ടോമാറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ടാറ്റ നാനോ ട്വിസ്റ്റില്‍ ഘടിപ്പിക്കുക. നിലവില്‍ ഇന്ത്യയിലെ ചെറു ഹാച്ച്ബാക്ക് കാറുകളില്‍ സെലെരിയോയില്‍ മാത്രമാണ് ഓട്ടോമാറ്റഡ് ട്രാൻസ്മിഷനുള്ളത്. പൂർണമായും ഓട്ടാമാറ്റിക്കല്ല ഈ സംവിധാനം.

Tata Nano Automatic To Launch Soon

ക്ലച്ച് പെഡൽ ഇല്ല എന്നതാണ് ഈ ഓട്ടോമാറ്റിക് സന്നാഹത്തിൻറെ പ്രത്യേകത. ആക്സിലറേഷനും ബ്രേക്കിംഗുമെല്ലാം ഡിറ്റക്ട് ചെയ്യുന്ന ഒരു ഇലക്ട്രോണിക് സംവിധാനം ക്ലച്ച് സമ്പർക്കത്തെ നിയന്ത്രിക്കുന്നു.

ടാറ്റ നാനോ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ പലയിടങ്ങളിൽ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തിയിരുന്നു.

പവർ സ്റ്റീയറിങ് ചേർത്ത നാനോ കാർ ഇതിനകം തന്നെ നിരത്തിലെത്തിയിട്ടുണ്ട്, നാനോ ട്വിസ്റ്റ് എന്ന പേരിൽ. സ്ത്രീ ഡ്രൈവർമാക്കിടയിൽ ഈ പതിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ഡീസൽ എൻജിൻ പതിപ്പ് വിപണിയിലെത്തുമെന്ന് നേരത്തെ കേട്ടിരുന്നെങ്കിലും പ്രസ്തുത പദ്ധതി ടാറ്റ റദ്ദു ചെയ്തതായാണ് അറിയുന്നത്.

ഇറ്റാലിയൻ കമ്പനിയായ മാഗ്നെറ്റി മാരെല്ലിയിൽ നിന്നാണ് ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷനുകൾ ടാറ്റ വാങ്ങിക്കുക.

Most Read Articles

Malayalam
English summary
Tata Motors revealed its plan to launch an AMT version in its most affordable car till date the Nano. The Automated Manual Transmission will be offered in the Twist variant of Nano.
Story first published: Saturday, June 7, 2014, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X