ടാറ്റ നാനോ ഡീസല്‍ പദ്ധതി ഉപേക്ഷിച്ചു

Written By:

അങ്ങനെ ആ കാര്യത്തിലും ഒരു തീരുമാനമായി. ടാറ്റ നാനോയുടെ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച പതിപ്പിന്റെ വരവ് സംബന്ധിച്ച് കുറെക്കാലമായി വരുന്ന വാര്‍ത്തകള്‍ക്ക് ഇതോടെ അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിപണിവിജയം നേടാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ് ടാറ്റ നാനോ ഡീസല്‍ പ്രൊജക്ട് ടാറ്റ ഉപേക്ഷിച്ചതായി പുതിയ വാര്‍ത്തകള്‍ പറയുന്നു. ഈ പിന്‍വാങ്ങലിന്റെ കാരണങ്ങള്‍ താഴെ ചര്‍ച്ച ചെയ്യുന്നു.

To Follow DriveSpark On Facebook, Click The Like Button
നാനോ പദ്ധതികള്‍

നാനോ പദ്ധതികള്‍

നാനോ കാറിനെ അടിസ്ഥാനമാക്കി ടാറ്റ ആസൂത്രണം ചെയ്ത നിരവധി പദ്ധതികളിലൊന്നായിരുന്നു നാനോ ഡീസല്‍ പതിപ്പ്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഡീസല്‍ എന്‍ജിന്‍ ടാറ്റ ഇതിനായി വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിപണിയില്‍ ഡീസല്‍ നാനോയ്ക്ക് പ്രതീക്ഷിക്കുന്നത്ര വിജയം നേടാന്‍ കഴിയില്ലെന്നാണ് ടാറ്റയുടെ മാര്‍ക്കറ്റിംഗ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

മൈലേജും വില്‍പനയും

മൈലേജും വില്‍പനയും

ഏറ്റവുമുയര്‍ന്ന മൈലേജ് എന്ന ഒറ്റക്കാരണം കൊണ്ട് കാറുകള്‍ വിറ്റുപോകുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഡീസല്‍ നാനോ കാര്‍ പുറത്തിറങ്ങുകയാണെങ്കില്‍ അത് 'സ്മാര്‍ട് സിറ്റി' കാര്‍ എന്ന സ്വപ്‌നത്തിലേക്കുള്ള നാനോയുടെ യാത്രയെയും തടസ്സപ്പെടുത്താനിടയുണ്ട്.

എന്‍ജിനും കരിമ്പുകച്ചട്ടവും

എന്‍ജിനും കരിമ്പുകച്ചട്ടവും

800 സിസി എന്‍ജിനെ അഞ്ചാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന ഒന്നാക്കി പുറത്തിറക്കാനുള്ള ചെലവാണ് മറ്റൊന്ന്. കാറിന്റെ വില 3 ലക്ഷത്തിലധികമാക്കാന്‍ മാത്രമേ ഇത് സഹായകമാകൂ. ഈ വിലനിലവാരത്തില്‍ ഹ്യൂണ്ടായ് ഇയോണ്‍, മാരുതി സുസൂക്കി ആള്‍ട്ടോ 800, ഡാറ്റ്‌സന്‍ ഗോ എന്നീ വാഹനങ്ങള്‍ അന്തസ്സോടെ നില്‍ക്കുന്നുണ്ട്. ടാറ്റ നാനോയ്ക്ക് ഇവരുമായി മത്സരിക്കാന്‍ തല്‍ക്കാലം കഴിയില്ല എന്നതും കാണണം.

പ്രധാന കാരണം

പ്രധാന കാരണം

ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ച ഒരു ഘട്ടത്തിലാണ് നാനോയ്ക്ക് ഡീസല്‍ പതിപ്പ് പുറത്തിറക്കാനുള്ള തീരുമാനം ടാറ്റ എടുത്തത്. എന്നാല്‍, പിന്നീടുള്ള മാസങ്ങളിലെ രാഷ്ട്രീയമാറ്റങ്ങള്‍ ഡീസല്‍ വില അന്നത്തേതിലും 35 ശതമാനം കണ്ട് വര്‍ധിക്കാനിടയാക്കി. ഇപ്പോള്‍ ഡീസല്‍ കാറുകള്‍ക്ക് അന്ന് നിലവിലുണ്ടായിരുന്ന അതേ ഡിമാന്‍ഡ് വിപണിയിലില്ല. ഈ സാഹചര്യത്തില്‍ നാനോയുടെ ഡീസല്‍ പതിപ്പ് വിപണിയിലിറങ്ങിയാല്‍ ഷോറൂമുകളിലെ സ്ഥലം മുടക്കാന്‍ മാത്രമേ ഉപകരിക്കൂ.

സ്മാര്‍ട് സിറ്റി കാര്‍

സ്മാര്‍ട് സിറ്റി കാര്‍

ഇന്നുവരെ നാനോയുടെ 2.5 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചിട്ടുള്ളത്. വില്‍പന നിര്‍ണായകമായ തോതില്‍ ഉയര്‍ത്തുവാനുള്ള പദ്ധതികള്‍ക്ക് ടാറ്റ രൂപം നല്‍കിയിട്ടുണ്ട്. ഈയടുത്ത് 'ട്വിസ്റ്റ്' എന്ന പേരില്‍ ഒരു പവര്‍ സ്റ്റീയറിംഗ് ഘടിപ്പിച്ച നാനോ കാര്‍ വിപണി പിടിച്ചിരുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി വരുന്ന ടാറ്റ നാനോയെയാണ് ഇനി അടുത്തതായി വിപണി പ്രതീക്ഷിക്കുന്നത്.

English summary
Tata Motors has finally decided to not go ahead with the launch of the diesel variant of the Nano small car.
Story first published: Wednesday, April 16, 2014, 13:33 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark