ടാറ്റ പ്രൈമ ട്രക്ക് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 23ന്

Posted By:

ടാറ്റ പ്രൈമ ട്രക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വെച്ചാണ് റേസിംഗ് നടക്കുക. ടാറ്റ പ്രൈമ ട്രക്കുകള്‍ മാത്രം സാന്നിധ്യമുള്ള ഈ റേസിംഗില്‍ അന്തര്‍ദ്ദേശീയ-ദേശീയ ഡ്രൈവര്‍മാര്‍ പങ്കെടുക്കും.

ഇന്ത്യയിലിന്നുവരെ ട്രക്ക് റേസിംഗ് സംഭവിച്ചിട്ടില്ല എന്നതിനാല്‍ ടാറ്റ പ്രൈമ റേസിംഗ് ചാമ്പ്യന്‍ഷിപ്പ് വലിയ തോതിലുള്ള ശ്രദ്ധ നേടുന്നുണ്ട്.

To Follow DriveSpark On Facebook, Click The Like Button
Tata T1 Prima Truck Racing Championship Announced

ടാറ്റയുടെ പ്രൈമ 4038.എസ് മോഡലായിരിക്കും മത്സരത്തില്‍ പങ്കെടുക്കുക. പന്ത്രണ്ടോളം പ്രൈമകളാണ് പങ്കെടുക്കുക.

ട്രക്കുകളെ റേസിംഗിന് തയ്യാറാക്കുന്നതിനായി ട്യൂണിംഗ് വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. മൊത്തം ഇരുപത്തിരണ്ട് മാറ്റങ്ങളാണ് വാഹനത്തില്‍ വരുത്തിയിട്ടുള്ളത്. അന്തര്‍ദ്ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായിട്ടാണ് മാറ്റങ്ങള്‍ നല്‍കിയിരിക്കുന്നത്. ബ്രേക്ക് കൂളിംഗ് സിസ്റ്റം, സ്റ്റീയറിംഗ് വീല്‍, എക്‌സോസ്റ്റ്, ഇന്ധനടാങ്ക് എന്നിവയുടെ നിര്‍മിതിയിലെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

എല്ലാ ട്രക്കുകളുടെയും എന്‍ജിന്‍ 370 പിഎസ് കരുത്ത് പകരുന്നവയാണ്. മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ റേസിംഗ് പ്രൈമകള്‍ക്ക് സാധിക്കും.ഉദ്ഘാടന റേസിംഗ് മാത്രമാണ് ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടക്കുക. ചെന്നൈ, കോയിമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വെച്ച് മത്സരത്തിന്റെ വിവിധ ഘട്ടങ്ങള്‍ അരങ്ങേറും.

English summary
Tata Motors, India's leading manufacturer of commercial vehicles, has officially confirmed announced the first edition of Tata T1 Prima Truck Racing Championship.
Story first published: Thursday, January 23, 2014, 17:14 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark