അഞ്ചാം കരിമ്പുകച്ചട്ടത്തിന് മുമ്പ് താല്‍ക്കാലിക ചട്ടം

Posted By:

ഭാരത് സ്‌റ്റേജ് അഞ്ചാം കരിമ്പുകച്ചട്ടം നടപ്പാക്കുന്നതിന് മുന്നോടിയായി ഒരു താല്‍ക്കാലിക മാനദണ്ഡം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയ കരിമ്പുകച്ചട്ടം നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി എണ്ണക്കമ്പനികള്‍ക്കും കാര്‍ നിര്‍മാതാക്കള്‍ക്കും സമയം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് താല്‍ക്കാലിക ചട്ടങ്ങള്‍ നടപ്പാക്കുന്നത്.

വലിയ തോതിലുള്ള സാങ്കേതികവും സന്നാഹപരവുമായ മാറ്റങ്ങള്‍ ആവശ്യമാണ് പുതിയ കരിമ്പുകച്ചട്ടത്തിലേക്ക് മാറുവാന്‍. ഇത് 80,000 കോടിയോളം മൊത്തം ചെലവുവരുന്ന പ്രക്രിയയാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.

Temporary Emission Norm To Be Set up By Government

ഭാരത് സ്റ്റോ ഫോര്‍ പ്ലസ് കരിമ്പുകച്ചട്ടങ്ങള്‍ എന്നായിരിക്കും ഈ താല്‍ക്കാലിക മാനദണ്ഡങ്ങള്‍ അറിയപ്പെടുക.

മോട്ടോര്‍വാഹനങ്ങളില്‍ നിന്നുള്ള കരിമ്പുക ക്രമമായി കുറച്ചുകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടുകൂടി ലോകരാഷ്ട്രങ്ങള്‍ കാലാകാലങ്ങളില്‍ നടപ്പാക്കിവരുന്ന നിയമസംഹിതകളെയാണ് കരിമ്പുകച്ചട്ടങ്ങള്‍ അഥവാ കാര്‍ബണ്‍ എമിഷന്‍ നോംസ് എന്നു വിളിക്കുന്നത്. ഇന്ത്യയില്‍ നടപ്പാക്കിവരുന്ന ഓരോ ഘട്ടത്തിനും 'ഭാരത് സ്‌റ്റേജ്' എന്ന് വിളിക്കുന്നു. ആഗോളതാപനം പോലുള്ള ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളെ ചെറുക്കുന്നതിനായി ലോകരാഷ്ട്രങ്ങളെല്ലാം ഒപ്പുവെച്ചിട്ടുള്ള ചില കരാറുകളുടെ ഭാഗമാണിത്.

കരിമ്പുകച്ചട്ടങ്ങളില്‍ പുരോഗതി വരുത്തുക എന്നത് എണ്ണക്കമ്പനികളെ സംബന്ധിച്ച് വലിയ തോതിലുള്ള നിക്ഷേപം ആവശ്യമുള്ള പരിപാടിയാണ്. മൂന്നാം കരിമ്പുകച്ചട്ടത്തില്‍ നിന്ന് നാലാം കരിമ്പുകച്ചട്ടത്തിലേക്കുള്ള മാറ്റത്തിന് 30,000 കോടി രൂപയാണ് എണ്ണക്കമ്പനികള്‍ ചെലവാക്കിയത്. അഞ്ചാം കരിമ്പുകച്ചട്ടം അനുസരിക്കുന്ന എണ്ണയ്ക്കായി 80,000 കോടിയുടെ നിക്ഷേപം ആവശ്യമായിവരും.

എണ്ണക്കമ്പനികളെക്കൂടാതെ കാര്‍ കമ്പനികളും ഈ മാറ്റത്തില്‍ ചെലവ് ചെയ്യേണ്ടതുണ്ട്. എന്‍ജിനുകള്‍ പലതും മാറ്റേണ്ടതായോ പുതുക്കേണ്ടതായോ വരും.

English summary
An intermediate emission is being planned by the government, before the Bharat Stage V is implemented.
Story first published: Saturday, January 11, 2014, 17:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark