ടെസ്‌ല മോഡല്‍ എസ് 4 വീല്‍ ഡ്രൈവ് വിപണിയില്‍

Written By:

ടെസ്‌ല മോഡല്‍ എസ്സിന്റെ ഫോര്‍വീല്‍ ഡ്രൈവ് പതിപ്പ് പുറത്തിറങ്ങി. ഫോര്‍വീല്‍ ഡ്രൈവിന്റെ രണ്ട് ആക്‌സിലുകള്‍ക്കുമായി പ്രത്യേകം ഇലക്ട്രിക് മോട്ടോറുകള്‍ ചേര്‍ത്തിട്ടുണ്ട്. നിലവിലുള്ള ടെസ്‌ല മോഡലുകള്‍ റിയര്‍ ആക്‌സില്‍ ഡ്രൈവാണ്.

മൂന്ന് വേരിയന്റുകളാണ് ഫോര്‍വീല്‍ ഡ്രൈവ് ടെസ്‌ല -യ്ക്കുള്ളത്. 60ഡി, 85ഡി, പി85ഡി എന്നിങ്ങനെ. ടൂ വീല്‍ ഡ്രൈവ് ടെസ്‌ല കളെക്കാള്‍ 4000 ഡോളറിനടുത്ത് വിലക്കൂടുതലുണ്ടാകും ഇവയ്ക്ക്.

To Follow DriveSpark On Facebook, Click The Like Button
Tesla Model S 4WD launched

ടെസ്‌ല -യുടെ തനത് ആള്‍വീല്‍ ഡ്രൈവ് ടെക്‌നോളജിയെ കമ്പനിയുടെ തലവനായ എലണ്‍ മസ്‌ക് ഇപ്രകാരം വിവരിക്കുന്നു: 'ഒരു മില്ലിസെക്കന്‍ഡി നേരം കൊണ്ട് മുന്‍ വീലുകളില്‍ നിന്ന് പിന്‍വീലുകളിലേക്ക് പവര്‍ ഷിഫ്റ്റ് ചെയ്യാന്‍ സാധിക്കും. ടോര്‍ക്ക് ക്രമീകരണവും വേഗത്തില്‍ നടത്താനൊക്കും.'

60ഡി-യിലെ ഇലക്ട്രിക് മോട്ടോറുകള്‍ ഒരുമിച്ച് 376 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. ഇതേ മോട്ടോറുകള്‍ തന്നെയാണ് 85ഡി വേരിയന്റിലും ഘടിപ്പിച്ചിട്ടുള്ളത്.

60ഡി വേരിയന്റിന് മണിക്കൂറില്‍ പരമാവധി 201 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവും. മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനം 5.7 സെക്കന്‍ഡാണ് എടുക്കുക. മണിക്കൂറില്‍ ശരാശരി 107 കിലോമീറ്റര്‍ വേഗതയില്‍ 362 കിലോമീറ്റര്‍ റേയ്ഞ്ചുണ്ട് 60ഡി വേരിയന്റിന്.

85ഡി വേരിയന്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്. 97 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വാഹമെടുക്കുന്ന സമയം 5.2 സെക്കന്‍ഡ്.

English summary
Tesla has revealed new four-wheel-drive models, including a flagship P85D.
Story first published: Monday, October 13, 2014, 17:03 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark