വോള്‍വോയില്‍ നിന്ന് ഹൈബ്രിഡ് എസ്‌യുവി

Written By:

വാഹനങ്ങളുടെ കരിമ്പുക നിര്‍ഗമനം വലിയ ആശങ്കയായി വളര്‍ന്നിട്ടുള്ള കാലമാണ് നമ്മുടേത്. ഏറ്റവുമധികം കരിമ്പുക പുറന്തള്ളുന്ന വാഹനവിഭാഗം ഏതെന്നു ചോദിച്ചാല്‍ എസ്‌യുവികള്‍ എന്ന് പൊതുവില്‍ മറുപടി നല്‍കാം. എസ്‌യുവികളുടെ പ്രകടനപരമായ സവിശേഷതകള്‍ മൂലം എന്‍ജിനുകള്‍ക്ക് ഹരിതാഭിമുഖ്യം പ്രകടിപ്പിക്കാന്‍ നിരവധി പരിമിതികളുണ്ട്.

സ്വീഡിഷ് കാര്‍ നിര്‍മാതാവായ വോള്‍വോ ഈ വഴിക്കുള്ള ഒരു നിര്‍ണായക നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ കാണുന്നു. വോള്‍വോയുടെ പുതിയ എക്‌സ്‌സി90 കാറുകള്‍ക്ക് ഘടിപ്പിക്കുക പതുതായി വികസിപ്പിച്ചെടുത്ത ഹരിതാഭിമുക്യം കൂടിയ എന്‍ജിനുകളായിരിക്കും.

To Follow DriveSpark On Facebook, Click The Like Button
The All New Volvo XC90 Is Volvos Cleanest SUV Yet

2 ലിറ്റര്‍ ശേഷിയുള്ള പുതിയ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനോടൊപ്പം ഒരു ഇലക്ട്രിക് മോട്ടോര്‍ കൂടി ഘടിപ്പിച്ചാണ് എക്‌സ്‌സി90 വിപണിയിലെത്തുക. 80 കുതിരകളുടെ കരുത്തുണ്ട് ഇലക്ട്രിക് മോട്ടോറിനു മാത്രം.

ഹൈബ്രിഡ് മോഡില്‍ ഓടിക്കുമ്പോള്‍ ഇലക്ട്രിക് മോട്ടോര്‍ പിന്‍വീലുകളിലേക്കും പെട്രോള്‍ എന്‍ജിന്‍ മുന്‍വീലുകളിലേക്കും കരുത്ത് എത്തിക്കുന്നു. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 45 കിലോമീറ്റര്‍ വരെ റെയ്ഞ്ച് ലഭിക്കും ഇലക്ട്രിക് മോട്ടോറില്‍.

പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും കൂടി ഉല്‍പാദിപ്പിക്കുന്ന കരുത്ത് 400 കുതിരകളുടേതാണ്. കിലോമീറ്ററിന് 60 ഗ്രാം കരിമ്പുക പുറത്തുവിടാന്‍ ഈ എസ്‌യുവിക്ക് സാധിക്കും. 

കൂടുതല്‍... #volvo #hybrid #വോള്‍വോ
English summary
Volvo has brought an all new engine line up to power their all-new XC90 SUV.
Story first published: Saturday, July 12, 2014, 15:11 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark