സ്കോഡ റാപിഡ് പരസ്യം പുറത്തിറങ്ങി

Written By:

പുതിയ സ്കോഡ റാപിഡ് വിപണിയിലെത്തിയിട്ട് ദിവസങ്ങളധികമായിട്ടില്ല. വാഹനത്തിന്‍റെ പ്രോമഷന്‍റെ ഭാഗമായി ഒരു ടെലിവിഷന്‍ പരസ്യം പുറത്തിറക്കിയിട്ടുണ്ട് സ്കോഡ. വാഹനം പ്രദാനം ചെയ്യുന്ന ത്രില്ലന്‍ ഡ്രൈവിങ് അനുഭവമാണ് പരസ്യത്തിന്‍റെ കാതല്‍.

1.5 ലിറ്റര്‍ ശേഷിയുള്ള ഒരു പുതിയ ഡീസല്‍ എന്‍ജിനാണ് 2014 സ്‌കോഡ റാപിഡിലുള്ളത്. ഇതാണ് ഇത്തവണ വരുത്തിയിട്ടുള്ള കാതലായ സാങ്കേതിക മാറ്റങ്ങളിലൊന്ന്. മുന്‍ പതിപ്പിലുള്ള 1.6 ലിറ്റര്‍ പെട്രോൾ എന്‍ജിന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

പുതിയ ഡീസല്‍ എന്‍ജിന്‍റെ കരുത്ത് ചക്രങ്ങളിലെത്തിക്കുവാൻ ഒരു 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടി ചേർ‌ത്തിരിക്കുന്നു. ഫോക്‌സ്‌വാഗണ്‍ വെന്റോ, പോളോ എന്നീ മോഡലുകളില്‍ ഈ എന്‍ജിന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. 103 കുതിരശക്തിയാണ് എന്‍ജിന്‍ ശേഷി.

ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പുതിയ അലോയ് വീലുകള്‍ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തിലെ പുതുമകളാണ്.

പുതിയ സ്‌കോഡ റാപിഡിന്റെ പുതിയ പതിപ്പില്‍ ഒരു ബ്ലാക്ക് പാക്കേജ് ചേര്‍ത്തിരിക്കുന്നു. ഇത് പറഞ്ഞ് വാങ്ങാവുന്ന ഒന്നാണ്. ബ്ലാക്ക് അലോയ്, ബ്ലാക്ക് ഫോഗ് ലാമ്പുകള്‍, കറുപ്പ് നിറത്തിലുള്ള ഗ്രില്ലും ലോഗോയും, കറുപ്പ് സൈഡ് വ്യൂ മിററുകള്‍, കറുപ്പു നിറത്തിലുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ ഇതിലുണ്ടാകും. കറുപ്പുരാശിയിലുള്ള റൂഫ്, കറുപ്പ് സൈഡ് ഫോയിലുകള്‍ എന്നിവ ആക്‌സസറികളുടെ കൂട്ടത്തിലുണ്ട്. ഇവ പ്രത്യേകം വാങ്ങാവുന്നതാണ്. വീഡിയോ താഴെ.

<iframe width="600" height="450" src="//www.youtube.com/embed/IMjaHkiofaQ?rel=0" frameborder="0" allowfullscreen></iframe>
English summary
While the good looks of the new SKODA Rapid might grab all the attention, the bigger story is under the hood. Watch the SKODA Rapid TVC to find out more.
Story first published: Wednesday, October 15, 2014, 17:07 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark