ലോകത്തിലെ ഏറ്റവും വിചിത്രമായ നിയമങ്ങള്‍

Posted By:

ഡ്രൈവിംഗ് നിയമങ്ങളും ട്രാഫിക് നിയമങ്ങളുമെല്ലാം നമുക്കുമുണ്ടെങ്കിലും അതെക്കുറിച്ച് എന്തെങ്കിലും ധാരണയുള്ളവരെ ബുദ്ധിജീവികള്‍ എന്നാണ് നമ്മള്‍ വിളിക്കാറുള്ളത്. ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതേ തെറ്റാണെന്ന് നാം കരുതുന്നു. ഇക്കാര്യങ്ങള്‍ അറിയാത്തതിന്റെ പേരില്‍ രണ്ടു ദിവസം പൊലീസ് സ്റ്റേഷനില്‍ കിടക്കുന്നതിനോ പത്തായിരത്തഞ്ഞൂറു രൂപ പിഴയായി അടയ്ക്കുന്നതിനോ നമുക്ക് യാതൊരു മനസ്താപവുമില്ല.

ഇവിടെ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചാണെങ്കിലും അവ നിങ്ങളെ ബോറടിപ്പിക്കില്ല എന്നതിന് ഞാന്‍ ഗ്യാരണ്ടി. അത്രയേറെ വൈചിത്ര്യം നിറഞ്ഞ ഡ്രൈവിംഗ് നിയമങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ളത്.

ലേഖനം താളുകളില്‍ തുടര്‍ന്നു വായിക്കുക

To Follow DriveSpark On Facebook, Click The Like Button
യുഎസ്എ-യിലെ യൂറേക്കയില്‍...

യുഎസ്എ-യിലെ യൂറേക്കയില്‍...

റോഡിൽ കിടന്നുറങ്ങുന്നത് ഇവിടെ കുറ്റകരമാണ്!

യുഎസ്സിലെ മസാച്ചുസെറ്റ്‌സില്‍...

യുഎസ്സിലെ മസാച്ചുസെറ്റ്‌സില്‍...

ഗൊറില്ലയെ പിന്‍സീറ്റീലിരുത്തി ഡ്രൈവ് ചെയ്യുന്നത് ഇവിടെ നിയമവിരുദ്ധമാണ്!

സ്വീഡനില്‍...

സ്വീഡനില്‍...

പകല്‍നേരത്ത് ഹെഡ്‌ലൈറ്റിട്ടു വേണം വണ്ടിയോടിക്കാന്‍! (അപകടം കുറയ്ക്കുവാന്‍ സാധിക്കുമെന്നതിനാലാണിത്)

അലാസ്‌കയില്‍...

അലാസ്‌കയില്‍...

ഇന്റര്‍നെറ്റ് മെമെ എന്ന നിലയില്‍ പ്രശസ്തമായിത്തീര്‍ന്ന ഡോഗ് (Doge) ആലേഖനം ചെയ്ത പോസ്റ്റര്‍ റൂഫില്‍ വെച്ച് യാത്ര ചെയ്യുന്നത് കുറ്റകരമാണ്!

ഡബ്ലിനില്‍....

ഡബ്ലിനില്‍....

യുഎസ്സിലെ ഡബ്ലിനില്‍ കളിക്കാനുള്ള മൈതാനത്തിലൂടെ വണ്ടിയോടിച്ചുപോകുന്നത് നിയമവിരുദ്ധമാണ്.

ഡെന്‍മാര്‍ക്കില്‍....

ഡെന്‍മാര്‍ക്കില്‍....

സ്റ്റാര്‍ട്ട് ചെയ്യുന്നതിനു മുമ്പ് കാറിനടിയില്‍ എന്തെങ്കിലുമുണ്ടോ നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം.

യുഎസ്സിലെ ഗ്ലെന്‍ഡേലില്‍...

യുഎസ്സിലെ ഗ്ലെന്‍ഡേലില്‍...

65 മൈലിലധികം വേഗതയില്‍ പോകുന്ന കാറില്‍ നിന്ന് മറ്റൊരു കാറിലേക്ക് ചാടുന്നത് ഇവിടെ നിരോധിച്ചിരിക്കുന്നു!

ജപ്പാനിലാണെങ്കില്‍....

ജപ്പാനിലാണെങ്കില്‍....

വെള്ളമടിച്ച് വണ്ടിയോടിക്കുന്നയാള്‍ മാത്രമല്ല അയാള്‍ക്കൊപ്പം യാത്ര ചെയ്യുന്നവരും കുറ്റക്കാരാണ്!

ജര്‍മനിയില്‍....

ജര്‍മനിയില്‍....

ഇന്ധനമില്ലാതെ വണ്ടിയോടിക്കുന്നത് കുറ്റകരമാണിവിടെ!

യുഎസ്സിലെ ഓഹിയോയില്‍....

യുഎസ്സിലെ ഓഹിയോയില്‍....

കാറിന്റെ റൂഫിലിരുന്ന് യാത്ര ചെയ്യുന്നത് ഇവിടെ നിയമവിരുദ്ധമാണ്!

English summary
Here you can read about some weirdest driving laws from around the world.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark