കാര്‍ ഡെലവറിക്കു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങള്‍

Posted By:

ഉപഭോക്താക്കള്‍ ഡീലര്‍ഷിപ്പുകളുടെ കബളിപ്പിക്കലിന് വിധേയമാകുന്നത് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പഴയ ഡസ്റ്റര്‍ റീപെയിന്റ് ചെയ്ത് പുതിയതെന്നു വിശ്വസിപ്പിച്ച് വിറ്റ സംഭവം ഈയിടെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ വാങ്ങുന്നുവെങ്കില്‍ ഇക്കാലത്ത് വളരെയധികം ശ്രദ്ധിക്കണമെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു.

ആദ്യമായി കാര്‍ വാങ്ങുന്നവരാണ് ഏറെയും കബളിപ്പിക്കപ്പെടാറുള്ളത്. പരിചയസമ്പന്നരെന്ന് കരുതുന്നവരെയും ഡീലര്‍മാര്‍ സുന്ദരമായി പറ്റിച്ചുവിടാറുണ്ട്. എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട് എന്നതാണ് സത്യം.

പുതിയ കാറിന്റെ ഡെലിവറിക്കു മുമ്പ് നമുക്ക് ഷോറൂമില്‍ ചെന്ന് പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇത് രജിസ്‌ട്രേഷന്‍ നടക്കുന്നതിനു മുമ്പാണ്. രജിസ്‌ട്രേഷന്‍ നടന്നതിനു ശേഷം യാതൊന്നും ചെയ്യാന്‍ കഴിയില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. ഈ പരിശോധന വളരെ നിര്‍ണായകമാണ്. ഓര്‍ഡര്‍ ചെയ്തിട്ടുള്ള വേരിയന്റില്‍ പറഞ്ഞിട്ടുള്ള എല്ലാ സവിശേഷതകളും സന്നാഹങ്ങളും വാഹനത്തിലുണ്ടോ എന്നത് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. കൊടുക്കാന്‍ പോകുന്ന പണത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയോടെ ഇപ്പണി ചെയ്യുകയാണെങ്കില്‍ കുറച്ചധികം സമയമെടുക്കാന്‍ നമ്മള്‍ മടിക്കുകയില്ല.

കാര്‍ ഡെലിവറിക്കു മുമ്പ് നടത്തുന്ന പരിശോധനയില്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതു സംബന്ധിച്ച് ഒരു ചെക്ക്‌ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണിവിടെ.

കാര്‍ ഡെലവറിക്കു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

എക്‌സ്റ്റീയര്‍

എക്‌സ്റ്റീയര്‍

വാഹനത്തിന്റെ ബോഡിയില്‍ സ്‌ക്രാച്ചുകള്‍ വല്ലതും വീണിട്ടുണ്ടോ എന്നു പരിശോധിക്കുക. പെയിന്റ് ഇളകിയിട്ടുണ്ടോയെന്നും പരിശോധിക്കുക. ഇത്തരം പ്രശ്‌നങ്ങള്‍ പിന്നീട് റിപ്പയര്‍ ചെയ്യാന്‍ സാമ്പത്തികച്ചെലവേറും എന്നതോര്‍ക്കുക.

എക്‌സ്റ്റീയര്‍

എക്‌സ്റ്റീയര്‍

ടയറുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. സ്‌പെയര്‍ ടയര്‍ പ്രത്യേകം ശ്രദ്ധിക്കണം.

എക്‌സ്റ്റീയര്‍

എക്‌സ്റ്റീയര്‍

ഹെഡ്‌ലാമ്പ് ലെന്‍സുകള്‍, ഫോഗ് ലാമ്പുകള്‍, ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയില്‍ സ്‌ക്രാച്ചുകള്‍ വീണിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഏറെക്കാലം ഷോറൂമില്‍ കിടന്നിട്ടുണ്ടെങ്കില്‍ സ്‌ക്രാച്ച് വീണിരിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനത്തില്‍ പറ്റുന്ന പൊടിപടലങ്ങള്‍ തുടയ്ക്കുമ്പോള്‍ ഇത് സംഭവിക്കാം.

ഇന്റീരിയര്‍

ഇന്റീരിയര്‍

വാഗ്ദാനം ചെയ്ത എല്ലാ ആക്‌സസറികളും നല്‍കാതെ ഡീലര്‍ഷിപ്പുകള്‍ കബളിപ്പിക്കുന്ന സംഭവഭങ്ങളുണ്ടാകാറുണ്ട്. ഇത് പ്രത്യേകം സമയമെടുത്ത് പരിശോധിക്കണം.

ഇന്റീരിയര്‍

ഇന്റീരിയര്‍

സീറ്റ്‌ബെല്‍റ്റുകള്‍ എളുപ്പത്തില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നുവോ എന്ന് പരിശോധിക്കുക. മുന്‍-പിന്‍ കാബിനുകളില്‍ ഈ പരിശോധനം നടത്തണം. ഇവയാണ് കാറിലെ അടിസ്ഥാന സുരക്ഷാ സംവിധാനമെന്നത് ഓര്‍ക്കുക.

ഇന്റീരിയര്‍

ഇന്റീരിയര്‍

പിന്‍ ഡോറിലെ ചൈല്‍ഡ് ലോക്ക് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ഡോറിലെ ചൈല്‍ ലോക്ക് പിന്‍ 'ലോക്ക്' എന്ന പൊസിഷനിലേക്കു നീക്കുക. ശേഷം ഡോര്‍ പുറത്തുനിന്നു മാത്രമേ തുറക്കാന്‍ സാധിക്കൂ എന്നതുറപ്പുവരുത്തുക.

ഇന്റീരിയര്‍

ഇന്റീരിയര്‍

സ്പെയര്‍ വീല്‍, ജാക്ക്, ടൂള്‍ കിറ്റ് എന്നിവ വാഹനത്തിലുണ്ടോ എന്ന് പരിശോധിക്കുക. ഈ മൂന്നു സാധനങ്ങളുമുല്ലാതെ വാഹനം പുറത്തിറക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇന്റീരിയര്‍

ഇന്റീരിയര്‍

ഫ്‌ലോര്‍ മാറ്റുകള്‍ നല്‍കിയിട്ടുണ്ടോ എന്നത് ശ്രദ്ധിക്കുക.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

ആദ്യമായി കാര്‍ വാങ്ങുന്നയാളുകള്‍ ഏതെല്ലാം വിധത്തില്‍ കബളിപ്പിക്കപ്പെടുമെന്ന് പറയാനൊക്കില്ല. ബുക്ക് ചെയ്ത വേരിയന്റ് തന്നെയാണോ ഡെലിവറി ചെയ്തു കിട്ടുന്നതെന്ന് പ്രത്യേകം പരിശോധിക്കുക. പ്രസ്തുത വേരിയന്‍രില്‍ പറഞ്ഞിട്ടുള്ള എല്ലാ ഫീച്ചറുകളും കാറിലുണ്ടോ എന്നതും പരിശോധിക്കുക.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

വൈപ്പറുകള്‍, എയര്‍ കണ്ടീഷനിങ്, ഹെഡ്‌ലൈറ്റുകള്‍, 9 വോള്‍ട്ട് ചാര്‍ജര്‍ ഔട്‌ലെറ്റുകള്‍, എല്ലാ ഓഡിയോ പോര്‍ട്ടുകളും തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കമം. വൈപ്പറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാട്ടര്‍ ലൈന്‍ വീഴുന്നുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ മാറ്റിക്കണം.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

എല്ലാ സംവിധാനങ്ങളും വിശദീകരിച്ചു തരാന്‍ ആവശ്യപ്പെടണം. ഇന്‍ഡിക്കേറ്ററുകള്‍, വാഷ് വൈപ്പ്, റേഡിയോ, ക്ലോക്ക് തുടങ്ങിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുക. ഇക്കാലത്ത് കാറുകള്‍ നിരവധിയായ ഫീച്ചറുകള്‍ കുത്തിനിറച്ചാണ് വരുന്നത്. ഇവയെല്ലാം യൂസര്‍ മാന്വലില്‍ വിവരിച്ചിരിക്കും. ഓരോന്നും കണ്ടെത്തി സഹായത്തിനെത്തിയ ഡീലര്‍ഷിപ്പ് ജീവനക്കാരനോട് വിശദീകരിച്ചുതരാന്‍ പറയണം.

ഫീച്ചറുകള്‍

ഫീച്ചറുകള്‍

സാറ്റലൈറ്റ് നേവിഗേഷനുള്ള വാഹനമാണെങ്കില്‍ അത് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക. മാപ്പുകള്‍ അപ്ടുഡേറ്റാണോയെന്നതും മറ്റും ശ്രദ്ധിക്കുക. കുറച്ചു ദൂരേക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്ത് സാറ്റലൈറ്റ് നേവിഗേനില്‍ പ്രവര്‍ത്തനം പരിശോധിക്കാവുന്നതുമാണ്.

എന്‍ജിന്‍ ഓയില്‍

എന്‍ജിന്‍ ഓയില്‍

എന്‍ജിന്‍ ഓയില്‍, കൂളന്റ് ലെവല്‍ എന്നിവ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അളവില്‍ തന്നെയാണെന്ന് ഷോറൂമിലുള്ളവര്‍ ബോധ്യപ്പെടുത്തിത്തരും. ഓര്‍ഡര്‍ ചെയ്ത കാര്‍ തന്നെയാണോ എന്നത് പ്രത്യേകം ഉറപ്പുവരുത്തണം. ചാസി നമ്പര്‍, വിഐഎന്‍ നമ്പര്‍ എന്നിവ പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്താം.

കാര്‍ ഡെലവറിക്കു മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങള്‍

റോഡ് നിയമങ്ങള്‍ ശക്തമായി വരികയാണ് നമ്മുടെ രാജ്യത്ത്. കാര്‍ ഡെലവറി ചെയ്ത് കിട്ടുന്നതിനു മുമ്പ് എല്ലാ പേപ്പര്‍ ജോലികളും ശരിയായി ചെയ്തിട്ടുള്ളതായി പരിശോധിക്കേണ്ടതുണ്ട്. ഫോര്‍ 22 പരിശോധിച്ച് എന്‍ജിന്‍, ചാസി നമ്പരുകളും കാറിന്റെ ഉല്‍പാദനത്തിയതിയുമെല്ലാം മനസ്സിലാക്കാവുന്നതാണ്. ഉല്‍പാദനത്തിയതി മനസ്സിലാക്കിയാല്‍ ഷോറൂമില്‍ കാര്‍ എത്ര കാലമായി കിടക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും.

ഓഡോമീറ്റര്‍

ഓഡോമീറ്റര്‍

ഓഡോമീറ്റര്‍ പരിശോധന നിര്‍മായകമാണ്. ഇതില്‍ എത്ര കിലോമീറ്റര്‍ കാര്‍ സഞ്ചരിച്ചുവെന്നത് മനസ്സിലാക്കാന്‍ സാധിക്കും. ധാരാളം സഞ്ചരിച്ചിട്ടുള്ളതായി കാണുകയാണെങ്കില്‍ പ്രസ്തുത കാര്‍ വാങ്ങുന്നത് ഉപേക്ഷിക്കാവുന്നതാണ്. ഒരു 50 കിലോമീറ്ററിനകത്ത് ഓഡോമീറ്ററില്‍ കാണുന്നുവെങ്കില്‍ പ്രശ്‌നമാക്കേണ്ടതില്ല.

പട്ടാപ്പകല്‍

പട്ടാപ്പകല്‍

കാര്യങ്ങള്‍ പകല്‍വെട്ടത്തില്‍ നടത്തുന്നതാണ് ഉചിതം. വെളിച്ചമില്ലാത്ത സമയങ്ങളില്‍ കാറിന്റെ പെയിന്റിന് തകരാറുണ്ടെങ്കില്‍ കണ്ടെത്താന്‍ പ്രയാസമായിരിക്കും. ചെറിയ സ്‌ക്രാച്ചുകളും ഡാഷ്‌ബോഡിന്റെ മങ്ങലുമെല്ലാം ഒളിപ്പിക്കാന്‍ വൈക്കീട്ടത്തെ മങ്ങിയ വെളിച്ചത്തില്‍ സാധിക്കും, മറ്റുപല കബളിപ്പിക്കലുകള്‍ക്കും ഈ സമയം ഉചിതമാണ്. നല്ല വെളിച്ചത്തില്‍ പുറത്തുകൊണ്ടുവന്ന് കാര്‍ പരിശോധിക്കുന്നതാണ് ശരിയായ രീതി.

English summary
There are a few things you can do yourself to safeguard against potential hiccups for what should be a smooth and pleasant process of delevery of your car.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark