ടൊയോട്ട എക്‌സ്‌പോ കാറുകളില്‍ എട്യോസ് ക്രോസ്സും

Posted By:

ഫെബ്രുവരി ആദ്യവാരത്തില്‍ തുടങ്ങുന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കാനുള്ള ടൊയോട്ട വാഹനങ്ങള്‍ പ്രഖ്യാപിച്ചു.

കോറോള ആൾടിസിൻറെ പുതുക്കിയ പതിപ്പ്, എട്യോസിന്റെ സ്‌പോര്‍ടി സ്‌റ്റൈലിംഗില്‍ വരുന്ന എട്യോസ് ക്രോസ് ക്രോസ്സോവര്‍, എല്‍സി 200 തുടങ്ങി നിരവധി വാഹനങ്ങളെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ടൊയോട്ട അവതരിപ്പിക്കും. താഴെ ചിത്രങ്ങളില്‍ എട്യോസ് ക്രോസ്സും ഒടുവിലത്തെ വീഡിയോയില്‍ പുതിയ കോറോള ആള്‍ടിസും കാണാം.

To Follow DriveSpark On Facebook, Click The Like Button
ടൊയോട്ടയുടെ ഏക്സ്പോ കാറുകൾ

എല്ലാ സെഗ്മെന്റുകളിലും സ്വന്തം സാന്നിധ്യമറിയിക്കുക എന്നതാണ് ടൊയോട്ടയുടെ ഇത്തവണത്തെ പ്രദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന്. പുതിയ കൊറോള ആള്‍ടിസ്, എട്യോസ് ക്രോസ്സ് തുടങ്ങിയ വാഹനങ്ങളെ ഇവിടെ കാണാം.

ടൊയോട്ടയുടെ ഏക്സ്പോ കാറുകൾ

പുതിയ കൊറോള ആള്‍ടിസിന്റെ ഹെഡ്‌ലാമ്പ് ഡിസൈന്‍ മാറിയിട്ടുണ്ട്. ക്രോമിയം പൂശിയ ഗ്രില്ലുകളാണുള്ളത്. പിന്‍വശത്തിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്.

എന്‍ജിന്‍

എന്‍ജിന്‍

നിലവിലുപയോഗിക്കുന്ന അതേ എന്‍ജിന്‍ തുടരും. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിനുള്ളത്.

എട്യോസ് ക്രോസ്

എട്യോസ് ക്രോസ്

ചിത്രങ്ങളില്‍ കാണുന്ന എട്യോസ് ക്രോസ് ക്രോസ്സോവറിനെ കാണാനായി ടൊയോട്ട ബൂത്തിലേക്ക് ആളുകള്‍ ഇടിച്ചുകയറിയേക്കും. പുതിയ ബംപറുകള്‍, 10 ആരങ്ങളുള്ള അലോയ് വീലുകള്‍, ക്ലാഡിംഗ് പിടിപ്പിച്ച വശങ്ങള്‍ എന്നിവ ഈ മോഡലിന്റെ പ്രത്യേകതയാണ്.

2014 ടൊയോട്ട കൊറോള ആള്‍ടിസ് വീഡിയോ

വീഡിയോ

English summary
Japanese auto manufacturer, Toyota Kirloskar Motor (TKM) has announced officially their vehicle line up.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark