ടൊയോട്ട കൊറോള ആള്‍ടിസ് സെഡാന് തിരിച്ചുവിളി

Written By:

ടൊയോട്ട കൊറോള ആള്‍ടിസ് സെഡാന്‍ തിരിച്ചുവിളിച്ചു. ആള്‍ടിസിന്റെ ഡീസല്‍ പതിപ്പുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. എന്‍ജിനിന്റെ എയര്‍ ഇന്‍ടേക്ക് സിസ്റ്റത്തിലേക്ക് എന്‍ജിന്‍ ഓയില്‍ ഇറങ്ങുന്നതാണ് തിരിച്ചുവിളിക്ക് കാരണമായ പ്രശ്‌നം എന്നറിയുന്നു.

ഏതാണ്ട് 5,834 ഡീസല്‍ കൊറോളകള്‍ തിരിച്ചുവിളിയിലുള്‍പെടുമെന്നാണ് ടൊയോട്ട കണക്കുകൂട്ടുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് ഇപ്പറഞ്ഞ പ്രശ്‌നങ്ങളില്ല.

To Follow DriveSpark On Facebook, Click The Like Button
Toyota India Order Recall Of Corolla Altis Due To Engine Issue

ഈ തകരാറുമായി ബന്ധപ്പെട്ട് അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വാഹന ഉടമകളുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശം ഷോറൂമുകള്‍ക്ക് ഇതിനകം തന്നെ ലഭിച്ചതായാണ് അറിവ്. വാഹനങ്ങള്‍ ഷോറൂമിലെത്തിച്ചാല്‍ മാത്രം മതിയാവും. തകരാര്‍ കണ്ടെത്തുകയാണെങ്കില്‍ അത് സൗജന്യമായി പരിഹരിച്ചുനല്‍കും ടൊയോട്ട.

ജൂണ്‍ 2010നും മെയ് 2011നും ഇടയില്‍ നിര്‍മിച്ചവയാണ് തിരിച്ചുവിളിക്കപ്പെട്ട വാഹനങ്ങള്‍. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 12,40,000 രൂപയിലാണ് ആള്‍ടിസ് സെഡാന് വില തുടങ്ങുന്നത്. 17,07,000 രൂപയില്‍ വില അവസാനിക്കുകയും ചെയ്യുന്നു.

English summary
Toyota India Order Recall Of Corolla Altis Due To Engine Issue.
Story first published: Saturday, November 29, 2014, 15:12 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark