ടൊയോട്ട ഇന്നോവ പ്രത്യേക പതിപ്പ് വിപണിയില്‍

Posted By:

ടൊയോട്ട ഇന്നോവ എംപിവിയുടെ ഒരു പ്രത്യേക പതിപ്പ് വിപണിയിലെത്തി. ഉത്സവ സീസണ്‍ പ്രമാണിച്ച് വിപണിയിലെത്തുന്ന ഈ പതിപ്പ് ഇന്നോവയുടെ ജിഎക്‌സ് ഡീസല്‍ വേരിയന്റിനെ ആധാരമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ താഴെ ചിത്രത്താളുകളില്‍ വായിക്കാം.

ടൊയോട്ട ഇന്നോവ പ്രത്യേക പതിപ്പ് വിപണിയില്‍

ചിത്രങ്ങളിലൂടെ നീങ്ങുക

ടൊയോട്ട ഇന്നോവ പ്രത്യേക പതിപ്പ് വിപണിയില്‍

പുതിയ നിറം പൂശിയാണ് പ്രത്യേക പതിപ്പ് എത്തുക. ബ്രോണ്‍സ് മൈക്ക മെറ്റാലിക. വാഹനത്തിന്റെ വില 12,90,947 മുതല്‍ 13,00,710 വരെയാണ്. ദില്ലി എക്‌സ്‌ഷോറൂം നിരക്കുകളാണിവ.

ടൊയോട്ട ഇന്നോവ പ്രത്യേക പതിപ്പ് വിപണിയില്‍

നവംബര്‍ മാസം വരെ മാത്രമേ ഈ പതിപ്പ് ലഭിക്കുകയുള്ളൂ. 1500 എണ്ണം മാത്രമാണ് വില്‍ക്കാനുദ്ദേശിക്കുന്നത്.

ടൊയോട്ട ഇന്നോവ പ്രത്യേക പതിപ്പ് വിപണിയില്‍

കാറിന്റെ പിന്‍വശത്തായി 'ലിമിറ്റഡ് എഡിഷന്‍' എന്നെഴുതിയിട്ടുണ്ട്. ഹെഡ്‌ലാമ്പുകള്‍ക്ക് ക്രോമിയം ലൈനിങ് നല്‍കിയിരിക്കുന്നു. ബോഡി ഗ്രാഫിക്‌സാണ് മറ്റൊരാകര്‍ഷണം.

ടൊയോട്ട ഇന്നോവ പ്രത്യേക പതിപ്പ് വിപണിയില്‍

ഇന്റീരിയറില്‍ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയോടു കൂടിയ ഓഡിയോ സന്നാഹം നല്‍കിയിട്ടുണ്ട്. ഡിവിഡി, സിഡി, യുഎസ്ബി, ഓക്‌സ് ഇന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍ ഈ സിസ്റ്റത്തിലുണ്ട്. ഡ്യുവല്‍ ടോണ്‍ ഫാബ്രിക് സീറ്റുകളാണ് മറ്റൊരാകര്‍ഷണം.

English summary
Toyota Kirloskar Motor Pvt. Ltd. today announced the launch of the Toyota Innova Limited Edition 2014.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark