ചൈനീസ് ഇടപെടല്‍; ഓട്ടോ പാട്‌സ് വ്യവസായം പ്രതിസന്ധിയില്‍

By Santheep

രാജ്യത്തെ ഓട്ടോമൊബൈല്‍ ഘടകഭാഗങ്ങളുടെ വ്യവസായം ചൈനീസ് ഉല്‍പന്നങ്ങളുടെ പ്രചാരം നിമിത്തം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഈ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ സംഭവിച്ചത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 2.11 ലക്ഷം കോടിയുടെ വരുമാനമാണ് വാഹന ഘടകഭാഗ വ്യവസായം മൊത്തം നേടിയത്. ഇത് അതിനു മുമ്പത്തെ വര്‍ഷത്തെ നേട്ടത്തെ അപേക്ഷിച്ച് 2 ശതമാനത്തിന്റെ കുറവ് കാണിക്കുന്നതായി ഓട്ടോമോട്ടീവ് കോംപണന്റ് മാനുഫാക്ചുറേഴ്‌സ് അസോസിയേഷന്‍ പറയുന്നു.

കഴിഞ്ഞതിനു മുമ്പത്തെ സാമ്പത്തികവര്‍ഷത്തില്‍ വാഹനഘടകഭാഗ വ്യവസായം 2.16 ലക്ഷം കോടിയുടെ വിറ്റുവരവ് നേടിയിരുന്നു.

Turnover For Auto Parts Declines In The Country

സാമ്പത്തികവ്യവസ്ഥയുടെ പൊതുവിലുള്ള മാന്ദ്യാവസ്ഥ വിപണിയില്‍ പ്രതികൂല ചലനങ്ങളുണ്ടാക്കുന്നതിന് പുറമെയാണ് ചൈനയില്‍ നിന്നുള്ള നിര്‍മിതികളുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവുള്ളതിനാല്‍ ഉപഭോക്താക്കള്‍ അങ്ങോട്ട് ചായുകയാണ്. ഇതിന് തടയിടാന്‍ അധികൃതര്‍ക്ക് സാധിക്കണമെന്നാണ് വ്യാവസായികവൃത്തങ്ങള്‍ ആവശ്യപ്പെടുന്നത്.

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് വില കുറയുന്നതിന് കാരണം അവിടെ വളരെ കുറഞ്ഞ ചെലവില്‍ തൊഴില്‍ശക്തി ലഭിക്കുന്നതിനാലാണെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ വീഡിയോ:
രണ്ട് മോഡലുകള്‍ക്കൊപ്പം കണ്‍ട്രോള് പോകാതെ കെന്‍ ബ്ലോക്ക്

റാലി ഡ്രൈവര്‍ കെന്‍ ബ്ലോക്ക് ഈയിടെ ജപ്പാന്‍ സന്ദര്‍ശിക്കുകയുണ്ടായി. പുതിയ ഡ്രൈവിങ് അനുഭവങ്ങള്‍ തേടിയായിരുന്നു യാത്ര എന്നു വേണമെങ്കില്‍ പറയാം. അവിടെ അദ്ദേഹം തന്റെ രണ്ട് പെണ്‍സുഹൃത്തുക്കളെ കണ്ടുമുട്ടുകയുണ്ടായി. പിന്നത്തെ അനുഭവമൊന്നും പറയണ്ട!

<iframe width="600" height="450" src="//www.youtube.com/embed/rMSL4WKT5Uc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #news
English summary
For the first time ever, the turnover for the autoparts industry in the country has shrunk in the past fiscal year.
Story first published: Tuesday, July 22, 2014, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X