ഉടന്‍ വിപണിയിലെത്തുന്ന 5 പ്രീമിയം ഹാച്ച്ബാക്കുകള്‍

Written By:

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ നിലവില്‍ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10, മാരുതി സ്വിഫ്റ്റ് എന്നീ കാറുകളാണ് രാജാക്കന്മാര്‍. മികച്ച വളര്‍ച്ചാനിരക്ക് പ്രകടിപ്പിക്കുന്ന ഈ സെഗ്മെന്റിലേക്ക് നിരവധി കാര്‍നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളുമായി വരുന്നുണ്ട്.

അടുത്തുതന്നെ ഇന്ത്യയിലെത്താനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കുകളെക്കുറിച്ചാണ് താഴെ വിവരിക്കുന്നത്.

ഉടന്‍ വിപണിയിലെത്തുന്ന 5 പ്രീമിയം ഹാച്ച്ബാക്കുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

പുതിയ ഹോണ്ട ജാസ്സ്

പുതിയ ഹോണ്ട ജാസ്സ്

ഹോണ്ട ജാസ്സ് ഹാച്ച്ബാക്ക് നേരത്തെ ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന മോഡലാണ്. വില്‍പന കുറവായിരുന്നു അന്ന്. വിപണിയുടെ കാലാവസ്ഥയില്‍ നിര്‍ണായകമായ മാറ്റം സംഭവിച്ചിട്ടുണ്ട് ഇന്ന്. കൂടാതെ, ജാസ്സിന്റെ ഉല്‍പാദനം ഇന്ത്യയില്‍ തന്നെയായിരിക്കുമെന്ന മെച്ചവുമുണ്ട്. നിലവിലുള്ളതിനെക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും ഹോണ്ട ജാസ്സ് വിപണി പിടിക്കുക എന്നാണറിയുന്നത്. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനും 1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനുമായിരിക്കും പുതിയ ജാസ്സില്‍ ഘടിപ്പിക്കുക.

ടാറ്റ ബോള്‍ട്ട്

ടാറ്റ ബോള്‍ട്ട്

ഈ മാസം അവസാനത്തില്‍ തന്നെ ബോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചേരുമെന്നാണ് അറിയുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിനുള്ളത്.

മാരുതി വൈആര്‍എ

മാരുതി വൈആര്‍എ

വൈആര്‍എ എന്ന ഒളിപ്പേരില്‍ നിര്‍മിക്കപ്പെടുന്ന ഈ വാഹനം ഹ്യൂണ്ടായ് എലൈറ്റ് ഐ20 അടക്കമുള്ള വാഹനങ്ങളെ എതിരിടാനെത്തുന്നു. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിലുണ്ടായിരിക്കുക. അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ത്തന്നെ വാഹനത്തെ വിപണിയില്‍ പ്രതീക്ഷിക്കാവുന്നതാണ്.

പുതിയ ഫോഡ് ഫിഗോ

പുതിയ ഫോഡ് ഫിഗോ

അന്തര്‍ദ്ദേശീയ വിപണികളില്‍ പലതിലും പുതിയ ഫിഗോ ഇതിനകം തന്നെ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ 2015ല്‍ എത്താനിരിക്കുന്ന മോഡലാണിത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും വാഹനത്തോടു ചോര്‍ത്തിരിക്കുന്നു.

പുതിയ സ്‌കോഡ ഫാബിയ

പുതിയ സ്‌കോഡ ഫാബിയ

വില്‍പനക്കുറവ് തന്നെയായിരുന്നു സ്‌കോഡ ഫാബിയ ഹാച്ച്ബാക്ക് ഇന്ത്യയില്‍ നേരിട്ട പ്രശ്‌നം. ഇടക്കാലത്ത് ഈ കാര്‍ വിപണിയില്‍ നിന്നും പിന്‍വലിയുകയും ചെയ്തു. ഫാബിയ ഇപ്പോള്‍ ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. അടുത്തവര്‍ഷം ഈ വാഹനം വിപണി പിടിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ചേര്‍ത്താണ് ഫാബിയ വിപണിയിലെത്തുക.

കൂടുതല്‍... #new launch #news #ന്യൂ ലോഞ്ച്
English summary
Upcoming Premium Hatchbacks in India.
Story first published: Wednesday, December 10, 2014, 17:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark