ജൂലൈ 1 മുതല്‍ വാഹനവില വര്‍ധിക്കും

Written By:

വാഹനവിപണിയിലെ വില്‍പനാ പ്രതിസന്ധികള്‍ക്ക് പരിഹാരമായി കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ എക്‌സൈസ് തീരുവ ഇളവ് ജൂലൈ ഒന്നിന് അവസാനിക്കുകയാണ്. തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചതിനു ശേഷം രാജ്യത്തെ വാഹനവില്‍പന ഉയര്‍ന്നിരുന്നു. ജൂലൈ ആദ്യത്തില്‍ ഇളവുകളെടുത്തുമാറ്റുന്നതേടെ വില വീണ്ടും ഉയരുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ജൂലൈ ഒന്നിനുശേഷം സര്‍ക്കാരിന്റെ പഴയ എക്‌സൈസ് നികുതിഘടന വീണ്ടും നിലവില്‍ വരും. നാലു മുതല്‍ ആറ് ശതമാനം വരെ നികുതിവര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ടൂ വീലറുകളുടെയും ഫോര്‍ വീലറുകളുടെയും വിലകളില്‍ വര്‍ധന വരും.

Vehicle Prices To Increase Effective 1st July

അതെസമയം നിലവിലുള്ള സര്‍ക്കാര്‍, നികുതിയിളവ് തുടരുവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. ജൂണ്‍ 30നു മുമ്പായി ഇതിന്റെ വിജ്ഞാപനം വരുമെന്ന് ചിലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നു. ഔദ്യോഗികമായി യാതൊരുറപ്പും ഇക്കാര്യത്തില്‍ ലഭ്യമല്ല.

ജൂലൈ ആദ്യവാരത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലാണ് ഓട്ടോവിപണിയുടെ എല്ലാ പ്രതീക്ഷയും. ഓട്ടോവ്യവസായത്തിന് അനുകൂലമായ ചില നടപടികളുണ്ടാകുമെന്നു തന്നെയാണ് എല്ലാവരും കരുതുന്നത്.

എക്‌സൈസ് ഡ്യൂട്ടിയില്‍ ഗണ്യമായ കുറവു വരുത്താന്‍ മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ വിപണി വളര്‍ച്ചയിലേക്കു കുതിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെയുള്ള ദിവസങ്ങളില്‍ മുന്‍ സര്‍ക്കാരിന്റെ നയങ്ങള്‍ അതേപടി പിന്തുടരുന്ന കാഴ്ച വ്യാവസായികരംഗത്തെ അസ്വസ്ഥമാക്കാതിരിക്കുന്നില്ല. 

കൂടുതല്‍... #news #വാര്‍ത്ത
English summary
The cut on excise duty to promote sales of vehicles in India will be coming to an end.
Story first published: Saturday, June 21, 2014, 15:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark