ബീറ്റില്‍ ഇനി ഒരു ബ്രാന്‍ഡ്?

Written By:

ബീറ്റില്‍ എന്ന ഐതിഹാസിക മോഡലിനെ ഒരു ഉപബ്രാന്‍ഡായി വളര്‍ത്തിയെടുക്കാന്‍ ഫോക്‌സ്‌വാഗണ്‍ പദ്ധതിയിടുന്നതായി ഊഹങ്ങള്‍ പരക്കുന്നു. നിലവില്‍ ഒരു മോഡല്‍ മാത്രമായ ബീറ്റിലിനെ വിവിധ ബോഡി ഡിസൈനുകളിലേക്ക്, സമാനമായ തീം നിലനിര്‍ത്തിക്കൊണ്ട് സന്നിവേശിപ്പിക്കുവാനാണ് പദ്ധതി. ബിഎംഡബ്ല്യുവിന്റെ മിനി ബ്രാന്‍ഡിന്റേതിന് സമാനമായിരിക്കും ബീറ്റില്‍ ബ്രാന്‍ഡിന്റെയും പ്രവര്‍ത്തനശൈലി.

ഈ ഉപബ്രാന്‍ഡ് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ നിരവധി ബോഡി ശൈലികള്‍ പരീക്ഷിക്കപ്പെട്ടേക്കും എന്നറിയുന്നു. കൂപെ, മിനിവാന്‍, ക്രോസ്സോവര്‍ തുടങ്ങിയ മോഡലുകളിലേക്ക് ബീറ്റിലിന്റെ ക്ലാസിക് ഡിസൈന്‍ ശൈലി വിവര്‍ത്തനം ചെയ്യപ്പെട്ടേക്കും.

ഫോക്‌സ്‌വാഗണിന്റെ എംക്യുബി പ്ലാറ്റ്‌ഫോമിലായിരിക്കും ബീറ്റില്‍ ബ്രാന്‍ഡിന്റെ വാഹനങ്ങള്‍ നിലപാടുറപ്പിക്കുക.

തുടര്‍ന്നു വായിക്കാന്‍ താളുകളിലേക്കു ചെല്ലുക.

ബീറ്റില്‍ ഇനി ഒരു ബ്രാന്‍ഡ്?

ബീറ്റില്‍ മോഡലിനെ അടിസ്ഥാനമാക്കി വിപണിയിലെത്താനുള്ള വാഹനങ്ങളെ അടുത്തറിയാം വരുംതാളുകളില്‍.

ഫോക്‌സ്‌വാഗണ്‍ ബുള്ളി കണ്‍സെപ്റ്റ്

ഫോക്‌സ്‌വാഗണ്‍ ബുള്ളി കണ്‍സെപ്റ്റ്

ഫോക്‌സ്‌വാഗണ്‍ മൈക്രോബസ്സിനെ ആധാരമാക്കി നിര്‍മിച്ചതാണ് ഈ കണ്‍സെപ്റ്റ്. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്കൊപ്പം ഒരു ഇലക്ട്രിക് പതിപ്പുകൂടി ഈ വാഹനത്തിനുണ്ട്. ബീറ്റില്‍ ബ്രാന്‍ഡ് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ബുള്ളി വിപണിയിലെത്തുക ആ വഴിക്കായിരിക്കും. ആറുപേര്‍ക്കിരിക്കാവുന്ന രീതിയിലാണ് വാഹനത്തിന്റെ നിര്‍മാണം.

ഫോക്‌സ്‌വാഗണ്‍ ബുള്ളി കണ്‍സെപ്റ്റ്

ഫോക്‌സ്‌വാഗണ്‍ ബുള്ളി കണ്‍സെപ്റ്റ്

രൂപകല്‍പനയില്‍ പൊതുവില്‍ ബീറ്റില്‍ ശൈലിയെ പിന്തുടരുന്ന ഈ വാഹനം 2018-19 വര്‍ഷങ്ങളില്‍ വിപണിയിലെത്തിയേക്കും.

ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഡ്യൂണ്‍ കണ്‍സെപ്റ്റ്

ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ഡ്യൂണ്‍ കണ്‍സെപ്റ്റ്

ബീറ്റിലിന്റെ ഒരു സോഫ്റ്റ് ഓഫ് റോഡര്‍ പതിപ്പാണ് ഡ്യൂണ്‍ കണ്‍സെപ്റ്റ്, എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല ഈ വാഹനത്തില്‍. ഗ്രൗണ്ട് ക്ലിയറന്‍സ് ഒരല്‍പം ഉയര്‍ത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റുകളും ബംപര്‍ പ്രൊട്ടക്ടറുകളും ചേര്‍ത്ത് വാഹനത്തെ ഓഫോ റോഡര്‍ ശൈലിയിലേക്കെത്തിച്ചിട്ടുള്ളതായും കാണാം.

ഫോക്‌സ്‌വാഗണ്‍ ഇ-ബഗ്സ്റ്റര്‍ കണ്‍സെപ്റ്റ്

ഫോക്‌സ്‌വാഗണ്‍ ഇ-ബഗ്സ്റ്റര്‍ കണ്‍സെപ്റ്റ്

ബീറ്റില്‍ മോഡലിനെ സ്‌പോര്‍ടി കൂപെ ശൈലിയിലേക്കു മാറ്റിയതാണ് ഇക്കാണുന്നത്. ബീറ്റില്‍ ബ്രാന്‍ഡില്‍ നിന്നും പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്ന കൂപെ മോഡല്‍ ഒരുപക്ഷേ ഇതാവാം.

English summary
New rumours coming from Germany say that Volkswagen is looking to turn the Beetle into a separate sub-brand.
Story first published: Friday, May 2, 2014, 13:54 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark