ഫോക്‌സ്‌വാഗണ്‍ ചെറു എസ്‌യുവി ദീപാവലിക്ക്?

Written By:

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ രാജ്യത്തെ വിപണിയിലേക്ക് 2014 ഒടുവില്‍ പ്രവേശിക്കുമെന്ന് അറിയിപ്പു കിട്ടി. അതിവേഗം വളരുന്ന ചെറു യൂട്ടിലിറ്റികളുടെ കൂട്ടത്തിലേക്ക് കയറിയിരിക്കേണ്ട വാഹനമാകുന്നു ഇത്. ചെറു യൂട്ടിലിറ്റി വിഭാഗത്തിന് ലഭിക്കുന്ന പ്രാധാന്യം കാരണം ടൈഗൂണിന്റെ വിപണിപ്രവേശം അതീവശ്രദ്ധയോടെ നീരീക്ഷിക്കപ്പെടുന്നുണ്ട്.

കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ടെങ്കിലും തങ്ങളുടെ വാഹനത്തിന് മികച്ച സ്ഥാനം ലഭിക്കുമെന്നു തന്നെയാണ് ഫോക്‌സ്‌വാഗണ്‍ വിശ്വസിക്കുന്നത്. ചെറു യൂട്ടിലിറ്റി സെഗ്മെന്റിന്റെ ഒരു പൊതുസ്വഭാവം വാഹനങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരം തന്നെയാണ്. ഫോഡിന്റെയും റിനോയുടെയുമെല്ലാം എസ്‌യുവികള്‍ മികച്ച ബില്‍ഡ് ക്വാളിറ്റിയോടെ നിലവില്‍ക്കുന്നവയാണ്. ഉപയോഗിച്ചിട്ടുള്ള ഘടകഭാഗങ്ങളുടെയെല്ലാം കാര്യത്തില്‍ ഇതേ മികവു പുലരുന്നു. ഇക്കാര്യങ്ങളില്‍ ഏതൊരു ഇന്ത്യന്‍ കമ്പനിയെക്കാളും മത്സരക്ഷമത ഉറപ്പാക്കാന്‍ ഫോക്‌സ്‌വാഗന് സാധിക്കും.

ചിത്രത്താളുകളില്‍ കൂടുതല്‍ വിശദമായി വായിക്കുക.

To Follow DriveSpark On Facebook, Click The Like Button
ഫോക്‌സ്‌വാഗണ്‍ ചെറു എസ്‌യുവി ദീപാവലിക്ക്?

ചിത്രങ്ങളിലൂടെ നീങ്ങുക

ആദ്യ അവതരണവും വിപണികളും

ആദ്യ അവതരണവും വിപണികളും

2012ല്‍ ബ്രസീലിലെ സാവോ പോളോയില്‍ വെച്ചുനടന്ന ഒരു ഓട്ടോ എക്‌സ്‌പോയിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ബ്രസീല്‍, ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ പുതിയ സാമ്പത്തികശക്തികളെ ഉദ്ദേശിച്ചു നിര്‍മിച്ച ടൈഗൂണ്‍ 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലവതരിപ്പിച്ച മോഡല്‍ ഉല്‍പാദനപ്പതിപ്പിനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഒന്നായിരുന്നു.

എന്‍ജിന്‍

എന്‍ജിന്‍

1 ലിറ്റര്‍ ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണില്‍ ചേര്‍ത്തിരിക്കുന്നത്. പരമാവധി 175 എന്‍എം ചക്രവീര്യം പകരാന്‍ ഈ എന്‍ജിന് ശേഷിയുണ്ട്. 110 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍.

ഡീസല്‍ എന്‍ജിന്‍

ഡീസല്‍ എന്‍ജിന്‍

ഒരു ഡീസല്‍ എന്‍ജിനും ടൈഗൂണില്‍ ഘടിപ്പിക്കും. 1.4 ലിറ്റര്‍ ശേഷിയുള്ള ഒരു 3 സിലിണ്ടര്‍ ടര്‍ബോ എന്‍ജിനാണിത്. എന്‍ജിന്റെ ശേഷിയെന്തെന്ന് ഇതുവരെ വെളിപ്പെട്ടുകിട്ടിയിട്ടില്ല. മണിക്കൂറില്‍ 185 കിലോമീറ്ററാണ് ഈ എന്‍ജിന് എടുക്കാന്‍ കഴിയുന്ന പരമാവധി വേഗതയെന്ന് ഊഹങ്ങളുണ്ട്.

മൈലേജ്

മൈലേജ്

ലിറ്ററിന് 21 കിലോമീറ്റര്‍ എന്ന മികച്ച മൈലേജ് നിരക്കാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ എന്‍ജിന്റേത്.

അളുവുതൂക്കങ്ങള്‍

അളുവുതൂക്കങ്ങള്‍

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ മൊത്തം ഭാരം 985 കിലോഗ്രാം ആകുന്നു. നാലു മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന നികുതിയിളവ് ടൈഗൂണിനും ലഭിക്കും. 3.86 മീറ്ററാണ് വാഹനത്തിന്റെ നീളം. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മോഡലിന്റെ അളവുതൂക്കങ്ങളാണിവ. ഉല്‍പാദനമോഡലില്‍ ചെറിയ ചില മാറ്റങ്ങളുണ്ടാകാനിടയുണ്ട്.

ഇന്റീരിയര്‍

ഇന്റീരിയര്‍

അകത്തെ കാര്യങ്ങളറിയാന്‍ ഇപ്പോള്‍ നിര്‍വാഹമൊന്നുമില്ല. പ്രീമിയം നിലവാരത്തിലുള്ളതായിരിക്കും ഇന്റീരിയറെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ട്. വിപണിയിലെ കടുത്ത മത്സരം മൂലം ഒന്നിലും കുറയ്ക്കുവാന്‍ ഫോക്‌സ്‌വാഗണ്‍ തയ്യാറാവില്ല.

English summary
Now Volkswagen wants to join their party with its Taigun. Volkswagen has realised the Indian Market is growing in this segment and they need to have a product.
Story first published: Wednesday, June 18, 2014, 11:04 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark