പോളോ ജിടി വില്‍പന നിറുത്തി

Written By:

ടിഎസ്‌ഐ, ടിഡിഐ എന്നീ രണ്ടു വേരിയന്റുകളിലായി വിപണിയില്‍ ലഭ്യമായിരുന്ന കരുത്തുറ്റ പോളോ ജിടി ഹാച്ച്ബാക്ക് മോഡലിന്റെ വില്‍പന അവസാനിപ്പിച്ചു. ബുക്കിംങ് സ്വീകരിക്കുന്നത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ഫോക്‌സ്‌വാഗണ്‍ എല്ലാ ഡീലര്‍ഷിപ്പുകള്‍ക്കും നല്‍കിയതായാണറിയുന്നത്.

ഇതിനകം തന്നെ പോളോ ജിടിയുടെ സ്‌റ്റോക്ക് ക്ലിയര്‍ ചെയ്തിട്ടുണ്ട് കമ്പനി.|

To Follow DriveSpark On Facebook, Click The Like Button
Volkswagen Discontinues Polo GT Range

പോളോയുടെ പുതിയ പതിപ്പ് വിപണിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തി വരികയാണ് ഫോക്‌സ്‌വാഗണ്‍. ഇതാണ് പോളോ ജിടി വില്‍പന അവസാനിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍. പോളോയുടെ ജിടി മോഡലുകളും ഇതോടൊപ്പം വിപണിയിലെത്തും.

പുതുക്കിയ പോളോ ഹാച്ച്ബാക്ക് അടുത്തമാസം തന്നെ വിപണി പിടിക്കും. ചെറിയ തോതിലുള്ള എക്‌സ്റ്റീരിയര്‍ മാറ്റങ്ങളാണ് വാഹനത്തിനുണ്ടായിരിക്കുക എന്നറിയുന്നു.

ഇതുവരെ വിറ്റുകൊണ്ടിരുന്ന പോളോ ജിടി ടിഎസ്‌ഐ പതിപ്പില്‍ ടര്‍ബോ ഘടിപ്പിച്ച 1.2 ലിറ്ററിന്റെ ടിഎസ്‌ഐ എന്‍ജിനാണുണ്ടായിരുന്നത്. 104 കുതിരകളുടെ കരുത്ത് ഈ എന്‍ജിന്‍ പകരും. 170 എന്‍എം ആണ് ചക്രവീര്യം. 7 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ജിടി പതിപ്പില്‍ ഘടിപ്പിച്ചിരുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ ജിടി ടിഡിഐ പതിപ്പില്‍ 1.6 ലിറ്റര്‍ എന്‍ജിനാണ് ചേര്‍ത്തിരുന്നത്. ടര്‍ബോ ഘടിപ്പിച്ചതാണ് ഈ എന്‍ജിനും. 103 കുതിരശക്തി ലഭിക്കുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു ഈ എന്‍ജിനെ. പരമാവധി ചക്രവീര്യം 250 എന്‍എം ആണ്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് ഈ വാഹനത്തിലുള്ളത്.

English summary
They called it the Polo GT and it was available in two models TSI and TDI variant. However, the German based manufacturer has asked its dealers to stop accepting bookings of the vehicle.
Story first published: Thursday, June 26, 2014, 18:50 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark