ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

Written By:

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ലോകത്തെമ്പാടും ഡിമാന്‍ഡ് വളരുകയാണ്. വിപണികളുടെ ഈ മാറ്റത്തോടൊപ്പം നില്‍ക്കുവാന്‍ കാര്‍ നിര്‍മാതാക്കളെല്ലാം നിലപാടുകളെടുത്തു തുടങ്ങിയിട്ടുണ്ട്. നിസ്സാന്‍, ഇന്ത്യയെപ്പോലുള്ള വളരുന്ന വിപണികളിലേക്ക് കരുത്തേറിയ എസ്‌യുവികളെത്തിക്കുവാനുള്ള തീരുമാനം നടപ്പാക്കിത്തുടങ്ങുകയാണ്. ജൂലൈ പതിനൊന്നാം തിയ്യതി തായ്‌ലന്‍ഡില്‍ വെച്ച് അവതരിപ്പിക്കാന്‍ പോകുന്ന നവാറ പിക്കപ്പ് ട്രക്കിനെ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരുന്നതിന്റെ കാരണമാണ് ഇതുവരെ പറഞ്ഞത്. ഇന്ത്യയടക്കമുള്ള നിരവധി 'വളരുന്ന' വിപണികളിലേക്ക് ഇവന്‍ എസ്‌യുവിയുടെ രൂപത്തില്‍ എത്തിച്ചേരാനിടയുണ്ട്.

നവാറ പിക്കപ്പ് ട്രക്കിന്റെ ആഗോള ലോഞ്ചിനു മുന്നോടിയായി ചില ചിത്രങ്ങളും വീഡിയോകളും നിസ്സാന്‍ പുറത്തുവിട്ടിട്ടുണ്ട്. അവ താഴെ കാണാം.

ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും താളുകളില്‍

ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

ഇന്ത്യന്‍ വിപണിയില്‍ വലിപ്പമേറിയ എസ്‌യുവികള്‍ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ് നിസ്സാന്‍.

ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

ഫോര്‍ച്യൂണര്‍, പജീറോ എന്നിവയടക്കമുള്ള പ്രീമിയം എസ്‌യുവി നിരയെയാണ് നിസ്സാന്‍ ലാക്കാക്കുന്നത്. ജൂലൈ പതിനൊന്നിന് വിപണി പിടിക്കുന്ന നവാറ പിക്കപ്പ് ട്രക്കിനെ ആധാരമാക്കി ഒരു പ്രീമീയം എസ്‌യുവി നിര്‍മിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണ്.

ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

രാജ്യത്ത് പ്രീമിയം പിക്കപ്പ് ട്രക്കുകള്‍ക്ക് കാര്യമായ ഡിമാന്‍ഡ് ഇപ്പോഴില്ല. ഇക്കാരണത്താല്‍ തന്നെ നവാറ ട്രക്ക് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. തായ്‌ലന്‍ഡ്, ഇന്തോനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലാണ് വാഹനത്തിനു വിപണി കണ്ടെത്തുക.

ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

ടൊയോട്ട ഹിലക്‌സ്, ഇസുസു ഡിമാക്‌സ്, മിത്സുബിഷി ട്രൈറ്റണ്‍ എന്നിങ്ങനെയുള്ള പ്രീമിയം ട്രക്കുകളുമായി നിസ്സാന്‍ നവാറ ഏറ്റുമുട്ടും അവിടങ്ങളില്‍.

ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

ടൊയോട്ട ഹീലക്‌സ് പിക്കപ്പ് ട്രക്കാണ് പിന്നീട് ഫോര്‍ച്യൂണര്‍ ആയി പരിണമിച്ചത്. ഇസുസു ഡി മാക്‌സ് എംയു 7 എസ്‌യുവിയായി മാറുകയുണ്ടായി. മിത്സുബിഷി ട്രൈറ്റണ്‍ ആണ് ഇന്നു നമ്മള്‍ കാണുന്ന പജീറോ ആയി പരിണമിച്ചത്. നിസ്സാന്‍ നവാറയുടെ വഴിയും മറ്റൊന്നല്ല.

ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

നിസ്സാന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഫിലോസഫിയാണ് നവാറ പിക്കപ്പ് ട്രക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിച്ചിട്ടുള്ളത്.

ഫോര്‍ച്യൂണറിനെ വെല്ലാന്‍ നിസ്സാന്‍ നവാറ തയ്യാറാവുമോ?

2.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനായിരിക്കും 2015 നിസ്സാന്‍ നവാറയിലുപയോഗിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. 190 പിഎസ് കരുത്തുള്ള ഈ എന്‍ജിനോടൊപ്പം ഒരു 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും ഘടിപ്പിച്ച് വിപണിയിലെത്തിക്കും.

വീഡിയോ

കൂടുതല്‍... #nissan #നിസ്സാന്‍
English summary
Ahead of its global debut in Thailand on June 11th, the 2015 Nissan Navara pickup truck has been teased in two videos.
Story first published: Tuesday, June 10, 2014, 10:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark