ഫോര്‍മുല വണ്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന്

Written By:

ഫോര്‍മുല വണ്‍ സ്‌പോര്‍ട്‌സ് മുമ്പോട്ടു പോകണമെങ്കില്‍ ഉടന്‍തന്നെ ചെലവുചുരുക്കല്‍ നടപടികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് എഫ്1 ടീമുകളിലൊന്നായ വില്യംസ് താക്കീത് നല്‍കുന്നു. കാറുകള്‍ വികസിപ്പിക്കുന്നതിനും മറ്റുമുള്ള ചെലവുകള്‍ താങ്ങാവുന്നതിലപ്പുറമായിരിക്കുകയാണെന്ന് വില്യംസ് ചൂണ്ടിക്കാട്ടി.

വേണ്ട നടപടികള്‍ ഉടനെടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് ഫോര്‍മുല വണ്‍ മത്സരങ്ങളില്‍ നിന്നും പിന്മാറുകയല്ലാതെ മറ്റു വഴികളിലെന്നും വില്യംസ് പറഞ്ഞു.

Williams Urge for Cost Cutting Measures Formula One

അതെസമയം തങ്ങളുടെ ഫോര്‍മുല വണ്‍ ഉപഭോക്താക്കള്‍ പണമടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നതു ചൂണ്ടിക്കാട്ടി റിനോയും രംഗത്തുവന്നിട്ടുണ്ട്. എന്‍ജിനുകളും മറ്റും നിര്‍മിച്ചു നല്‍കുന്നതിന്റെ പ്രതിഫലത്തുക വളരെ വൈകിയാണ് കൈയില്‍ കിട്ടുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ ഫോര്‍മുല വണ്ണുമായി സഹകരിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടേക്കുമെന്ന് റിനോ മുന്നറിയിപ്പ് നല്‍കി.

ഫോര്‍മുല വമ്ണിന്‍രെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിലനില്‍പിനെ ബാധിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് വില്യംസ് പറയുന്നു. ദീര്‍ഘകാലത്തേക്ക് ഫോര്‍മുല വണ്ണുമായി സഹകരിക്കുന്ന ടീമുകളെയും ഇത് ദോഷകരമായി ബാധിക്കും.

കാറുകളുടെ ഉല്‍പാദനത്തിന് ചെലവാക്കുന്ന തുകയ്ക്ക് ഒരു പ്രത്യേക പരിധി നിര്‍ണയിക്കുക തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങള്‍ വരുന്നുണ്ട് വിവിധ കോണുകളില്‍ നിന്ന്. ഫോര്‍മുല വണ്ണിന്റെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

English summary
Formula One team Williams has warned that the sport faces a serious cash crisis if it does not introduce serious cost-cutting measures.
Story first published: Monday, May 12, 2014, 16:42 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark