ടൊയോട്ട ടാകോമയുടെ 2016 മോഡല്‍ ഡിട്രോയ്റ്റില്‍

ജാപ്പനീസ് ഓട്ടോമൊബൈല്‍ നിര്‍മാതാവ് ടൊയോട്ട ഡിട്രോയ്റ്റ് ഓട്ടോ ഷോയില്‍ ടാകോമ പിക്കപ്പ് ട്രക്കിന്റെ 2016 മോഡല്‍ അവതരിപ്പിച്ചു. ടൊയോട്ടയുടെ ഏറ്റവും പുതിയ ഡിസൈന്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കാനാണ് ഈ പുതുക്കലെന്ന് വിലയിരുത്താവുന്നതാണ്.

പുതിയ ടാകോമയുടെ വില തുടങ്ങുന്നത് 21,000 അമേരിക്കന്‍ ഡോളറിലാണ്. 30,000 അമേരിക്കന്‍ ഡോളറില്‍ വിലകളവസാനിക്കുന്നു. ഇന്ത്യന്‍ നിലവാരത്തില്‍ 12,96,748 രൂപ മുതല്‍ 18,52,498 രൂപവരെ.

2015 Detroit Auto Show Toyota

3.5 ലിറ്ററിന്റെയും 2.7 ലിറ്ററിന്റെയും രണ്ട് എന്‍ജിനുകളാണ് ടാകോമയിലുള്ളത്. 6സ്പീഡ് മാന്വല്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ വാഹനം ലഭിക്കും. ഫോര്‍വീല്‍ ഡ്രൈവ് ഘടിപ്പിച്ച പതിപ്പും വിപണിയിലെത്തിക്കും.

16 ഇഞ്ച്, 18 ഇഞ്ച് അലോയ് വീലുകള്‍ വാഹനത്തോടു ചേര്‍ക്കുന്നുണ്ട്.

2015 Detroit Auto Show Toyota01

വീല്‍ ആര്‍ച്ചുകള്‍ക്ക് കൂടുതല്‍ മസിലന്‍ സ്വഭാവം നല്‍കിയതും പുതുതലമുറ ഗ്രില്‍ ഡിസൈന്‍ ചേര്‍ത്തതുമാണ് ആദ്യം ശ്രദ്ധയിലെത്തുന്ന ഡിസൈന്‍ മാറ്റങ്ങള്‍. മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഹെഡ്‌ലാമ്പുകള്‍ ചെറിയതാണ്.

ബംപറിന് കുറച്ച് പരുക്കന്‍ സ്വഭാവം പകര്‍ന്നിരിക്കുന്നതായി കാണാം. ഗ്രില്ലിന് തൊട്ടുതാഴെയായി എയര്‍ഇന്‍ടേക്ക് ചേര്‍ത്തിരിക്കുന്നു. എയര്‍ ഇ്#ടേക്കിനോടു ചേര്‍ന്നാണ് ഫോഗ് ലാമ്പ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.

Most Read Articles

Malayalam
English summary
2015 Detroit Auto Show Toyota Unveils 2016 Tacoma Pickup Truck.
Story first published: Thursday, January 15, 2015, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X