ലോകത്തിലെ ഏറ്റവും വേഗതയുള്ള സെഡാന്‍: ചാര്‍ജര്‍ ഹെല്‍കാറ്റ്

By Santheep

തങ്ങളുടെ ചാര്‍ജര്‍ ഹെല്‍കാറ്റിന്റെ 2015 പതിപ്പ് ലോകത്തിലെ ഏറ്റവും വേഗതയേറിയ സെഡാനാണെന്ന അവകാശവാദവുമായി അമേരിക്കന്‍ കമ്പനിയായ ഡോഡ്ജ് രംഗത്ത്. ഇതു സ്ഥാപിക്കാന്‍ ഒരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് കമ്പനി.

മണിക്കൂറില്‍ 328 കിലോമീറ്റര്‍ വൈഗത പിടിക്കാന്‍ ഡോഡ്ജ് ചാര്‍ജര്‍ ഹെല്‍കാറ്റിന് സാധിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.

ഉല്‍പാദനത്തിന് തയ്യാറെടുക്കുകയാണ് ഈ മോഡല്‍. ഇപ്പോള്‍ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ കാറിന്റെ സവിശേഷതകളില്‍ നിന്ന് ഒരു മാറ്റവും ഉല്‍പാദനമോഡലിനുണ്ടാകില്ലെന്ന് ഡോഡ്ജ് പറയുന്നു.

നിലവില്‍ കാറില്‍ ഘടിപ്പിച്ചിട്ടുള്ള ടയറുകള്‍ 200 മൈലിനു മുകളില്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ്. പിരെല്ലിയുടെ ഇതേ ടയറുകള്‍ തന്നെയായിരിക്കും ഉല്‍പാദന മോഡലിലുണ്ടാവുക.

707 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണ് വാഹനത്തിലുള്ളത്. ഈ എന്‍ജിന്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കുന്നത് 13 സെക്കന്‍ഡിലാണ്.

<iframe width="600" height="450" src="https://www.youtube.com/embed/q7eZ_qlDf40?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
2015 Dodge Charger Hellcat World's Fastest Sedan.
Story first published: Friday, January 30, 2015, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X