നന്ദി ഹില്‍ ക്ലൈമ്പ് റേസ് പരിശീലനം തുടങ്ങി

By Santheep

ബങ്കളുരുവിലെ റേസിങ് ഭ്രാന്തന്മാര്‍ കാത്തിരുന്ന ആ ദിവസങ്ങള്‍ എത്തിക്കഴിഞ്ഞു. എല്ലാ വര്‍ഷവും സംഘടിപ്പിച്ചുവരുന്ന നന്ദി ഹില്‍ ക്ലൈമ്പിന്റെ 2015 എഡിഷന്‍ നടക്കുക ജനുവരി 21, 22 തിയ്യതികളിലായാണ്. ഇന്ന് പ്രാക്ടീസ് സെഷനില്‍ ഞങ്ങളുടെ എഡിറ്റ സന്തോഷ് രാജ്കുമാറും പങ്കെടുത്തിരുന്നു.

സന്തോഷ് നല്‍കുന്ന വിവരങ്ങളും പകര്‍ത്തിയ ചിത്രങ്ങളും താഴെ താളുകളില്‍ വായിക്കാം.

നന്ദി ഹില്‍ ക്ലൈമ്പ് റേസ് പരിശീലനം തുടങ്ങി

താളുകളിലൂടെ നീങ്ങുക.

നന്ദി ഹില്‍ ക്ലൈമ്പ് റേസ് പരിശീലനം തുടങ്ങി

1.6 കിലോമീറ്ററാണ് നന്ദി ഹില്‍ ക്ലൈമ്പിന്റെ ആകെ ദൂരം. ഇരുന്നൂറിലധികം പേരാണ് ഇത്തവണത്തെ റേസിങ്ങില്‍ പങ്കെടുക്കുന്നത്. ഏതാണ്ട് പകുതിയോളം പേര്‍ ഇന്നത്തെ പ്രാക്ടീസ് സെഷനില്‍ പങ്കെടുത്തിട്ടുണ്ട്.

നന്ദി ഹില്‍ ക്ലൈമ്പ് റേസ് പരിശീലനം തുടങ്ങി

മോട്ടോര്‍സൈക്കിളുകളും കാറുകളും ഒരുമിച്ചാണ് പരിശീലനത്തിനായി റേസ് കഴ്‌സിലിറങ്ങിയത്. 21ന് മോട്ടോര്ർബൈക്ക് റേസ് നടക്കും. 22നാണ് കാര്‍ റേസിങ് നടക്കുക. ടീം ഇന്നര്‍ലൈന്‍ റേസിങ്ങാണ് മത്സരം സംഘടിപ്പിക്കുന്നത്.

നന്ദി ഹില്‍ ക്ലൈമ്പ് റേസ് പരിശീലനം തുടങ്ങി

വാഹനങ്ങളില്‍ വലിയൊരു വിഭാഗം വന്‍തോതിലുള്ള മോഡിഫിക്കേഷനുകള്‍ക്ക് വിധേയമായവയാണ്. ചിലത് ഫാക്ടറി സവിശേഷതകള്‍ പേറുന്നവയുണ്ട്. എന്‍ജിന്‍ ശേഷിക്കനുസരിച്ച് വിവിധ കാറ്റഗറികളായാണ് മത്സരങ്ങല്‍ നടക്കുക.

നന്ദി ഹില്‍ ക്ലൈമ്പ് റേസ് പരിശീലനം തുടങ്ങി

പരിശീലനത്തിനെത്തിയ വാഹനങ്ങളില്‍ മാരുതി എസ്റ്റീം, സെന്‍, സിറ്റി തുടങ്ങിയ കാറുകല്‍ കാണുകയുണ്ടായി. കെടിഎം ബൈക്കുകള്‍ ഇത്തവണ കൂടുതലായിരിക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പള്‍സര്‍ തുടങ്ങിയ മറ്റു വാഹനങ്ങളുമുണ്ട്.

Most Read Articles

Malayalam
English summary
2015 Nandi Hill Climb Practice Begins.
Story first published: Tuesday, January 20, 2015, 19:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X