2016 റെയ്ഞ്ച് റോവർ ഇവോക്ക് ഇപ്പോൾ ബുക്കു ചെയ്യാം

Written By:

റെയ്ഞ്ച് റോവർ ഇവോക്കിന്റെ 2016 പതിപ്പ് ഇന്ത്യയിൽ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ഈ വാഹനത്തിന്റെ ബുക്കിങ് തുടങ്ങിയതായി അറിയുന്നു.

കൂടുതൽ വിവരങ്ങൾ താഴെ വായിക്കാം.

2016 റെയ്ഞ്ച് റോവർ ഇവോക്ക് ഇപ്പോൾ ബുക്കു ചെയ്യാം

നവംബർ മാസത്തിലാണ് പുതുക്കിയ റെയ്ഞ്ച് റോവർ ഇവോക്ക് വിപണി പിടിക്കുക. വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ അംഗീകൃത ഡീലർഷിപ്പുകൾ വഴി നടക്കുന്നുണ്ട്. ലാൻഡ് റോവർ മോഡലുകളിൽ ഇന്ത്യയിൽ ഏറെ ആരാധകരുള്ള കാറാണ് ഇവോക്ക്.

2016 റെയ്ഞ്ച് റോവർ ഇവോക്ക് ഇപ്പോൾ ബുക്കു ചെയ്യാം

2.2 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ ഘടിപ്പിച്ച ഇവോക്ക് മോഡലാണ് ആദ്യം ഇന്ത്യയിലെത്തുക. പെട്രോൾ എൻജിൻ ഓപ്ഷൻ പിന്നാലെ നൽകും. അന്തർദ്ദേശീയ വിപണികളിൽ വിൽക്കുന്ന അതേ പതിപ്പുകളാണ് ഇന്ത്യയിലും വിറ്റഴിക്കുക.

2016 റെയ്ഞ്ച് റോവർ ഇവോക്ക് ഇപ്പോൾ ബുക്കു ചെയ്യാം

2015ൽ ലാൻഡ് റോവറിൽ നിന്നും വിപണിയിലെത്തുന്ന രണ്ടാമത്തെ മോഡലാണ് റെയ്ഞ്ച് റോവർ ഇവോക്ക്. നേരത്തെ ഡിസ്കവറി സ്പോർട് എസ്‌യുവി വിപണി പിടിച്ചിരുന്നു.

2016 റെയ്ഞ്ച് റോവർ ഇവോക്ക് ഇപ്പോൾ ബുക്കു ചെയ്യാം

ഡിസ്കവറി സ്പോർടിന്റെയും ഡീസൽ എൻജിൻ പതിപ്പുകളാണ് ലാൻഡ് റോവർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ മോഡൽ പൂനെയിലെ പ്ലാന്റിൽ വെച്ച് അസംബ്ൾ ചെയ്യുന്നു. ഇവോക്ക് മോഡൽ ഇന്ത്യയിൽ അസംബ്ൾ ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

2016 റെയ്ഞ്ച് റോവർ ഇവോക്ക് ഇപ്പോൾ ബുക്കു ചെയ്യാം

ഇന്ത്യൻ വാഹനനിർമാതാവായ ടാറ്റയുടെ ഉടമസ്ഥതയിലാണ് ലാൻഡ് റോവർ ഇപ്പോഴുള്ളത്. തകർച്ചയുടെ വക്കിൽ നിൽക്കുകയായിരുന്ന ഈ ബ്രിട്ടീഷ് കമ്പനി ടാറ്റയുടെ നിക്ഷേപം വന്നതോടെ വളർച്ചയുടെ വഴിയിലേക്ക് എത്തിയിരിക്കുകയാണ്.

കൂടുതല്‍... #range rover evoque #land rover #auto news
English summary
2016 Range Rover Evoque Bookings Open In India Ahead Of Launch.
Story first published: Wednesday, October 21, 2015, 11:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark