ഹെവി വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാക്കി

Written By:

ഏപ്രില്‍ 1 മുതല്‍ ഉല്‍പാദിപ്പിക്കുന്ന ബസ്സുകള്‍, ട്രക്കുകള്‍ തുടങ്ങിയ എല്ലാ ഹെവി വാഹനങ്ങളിലും എബിഎസ് അഥവാ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമാക്കി. വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്.

വിശദമായി അറിയാം താഴെ താളുകളില്‍

To Follow DriveSpark On Facebook, Click The Like Button
ഹെവി വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാക്കി

താളുകളിലൂടെ നീങ്ങുക.

ഹെവി വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാക്കി

എന്‍3 വിഭാഗത്തിലുള്ള (12 ടണ്ണിനു മീതെ ഭാരമുള്ള) ട്രക്കുകള്‍ക്കും, എം3 വിഭാഗത്തില്‍ പെട്ട (5 ടണ്‍ ഭാരമുള്ളതും 9 യാത്രക്കാരെ കയറ്റാവുന്നതുമായ) ബസ്സുകള്‍ക്കും ഇനിമുതല്‍ എബിഎസ് സംവിധാനം നിര്‍ബന്ധമാണ്.

ഹെവി വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാക്കി

ഇതുവരെ ആഡംബര ടൂറിസ്റ്റ് വാഹനങ്ങള്‍, ട്രാക്ടര്‍ ട്രെയിലറുകള്‍ തുടങ്ങിയ ചില വാഹനങ്ങളില്‍ മാത്രമാണ് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധമായിരുന്നത്. പ്രീമിയം കാറുകളില്‍ ഈ സിസ്റ്റം ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്.

ഹെവി വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാക്കി

2006ലാണ് എബിഎസ് ഘടിപ്പിക്കുന്നതു സംബന്ധിച്ച ആദ്യ സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്നത്. എല്‍പിജി പോലുള്ള അപകടസാധ്യത കൂടിയവ നീക്കം ചെയ്യുന്ന വാഹനങ്ങളില്‍ എബിഎസ് വേണമെന്ന് അന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. അപകടസാധ്യത കൂടിയ സ്ഥലങ്ങളില്‍ സര്‍വീസ് നടത്തുന്ന ആഡംബര ബസ്സുകള്‍ക്കും എബിഎസ് നിര്‍ബന്ധമാക്കി പിന്നീട്.

ഹെവി വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാക്കി

ഇന്ത്യയില്‍ എബിഎസ് സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെടാന്‍ തുടങ്ങുന്നത് ഒരു വലിയ ബിസിനസ് മേഖലയ്ക്കാണ് സാധ്യതയൊരുക്കുന്നത്. ഇന്ത്യയില്‍ ഹെവി വാഹനങ്ങള്‍ക്കാവശ്യമായ എബിഎസ് സംവിധാനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ വാബ്‌കോ, ക്‌നോര്‍ ബ്രെംസ് എന്നിവയെ എടുത്തു പറയാവുന്നതാണ്.

ഹെവി വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാക്കി

പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ സാധാരണ സംഭവിക്കാറുള്ള 'സ്‌കിഡിങ്' അഥവാ നിരങ്ങി നീങ്ങല്‍ ഒഴിവാക്കുകയാണ് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ചെയ്യുന്നത്. പെട്ടെന്നുള്ള ബ്രേക്കിങ് മൂലം പലപ്പോഴും വീലുകള്‍ ലോക്കാവുന്നതാണ് ഈ വഴുക്കി നീങ്ങലിന് കാരണമാകുന്നത്. ബ്രേക്ക് ലോക്കിങ് തടയുന്ന ജോലിയാണ് എബിഎസ് ചെയ്യുന്നത്.

ഹെവി വാഹനങ്ങളില്‍ എബിഎസ് നിര്‍ബന്ധമാക്കി

വീല്‍ നിരങ്ങുമെന്ന ഭയം കൂടാതെ വളരെപ്പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ ഡ്രൈവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു എബിഎസ് സംവിധാനം. വീലുകള്‍ ലോക്കാവുമ്പോള്‍ സംഭവിക്കാറുള്ള മറ്റൊരു പ്രശ്‌നം സ്റ്റീയറിങ് നിയന്ത്രണം അസാധ്യമാകുന്നതാണ്. ഈ പ്രശ്‌നത്തിനും എബിഎസ് ഒരു പരിഹാരമാണ്.

English summary
ABS Mandatory for Heavy Commercial Vehicles.
Story first published: Wednesday, April 1, 2015, 17:37 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark