വീഡിയോ: 2016 ഇന്നോവയിലെ ഫീച്ചറുകൾ
ടൊയോട്ട ഇന്നോവയുടെ പുതുക്കിയ പതിപ്പ് ലോഞ്ചിന് തയ്യാറാവുകയാണ്. ഇന്ത്യയിൽ ഈ പുതുക്കിയ പതിപ്പ് എത്തിച്ചേരുക 2016 ഇന്ത്യൻ ഓട്ടോ എക്സ്പോയിലായിരിക്കും. ടൊയോട്ടയുടെ 'ന്യൂ ഗ്ലോബൽ ആർക്കിടെക്ച'റിലാണാണ് പുതിയ ഇന്നോവ വരുന്നതെന്ന പ്രത്യേകതയുണ്ട്. ഈ വാഹനത്തിൽ പുതുതായി ചേർത്തിട്ടുള്ള ഫീച്ചറുകൾ ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തുകയാണ് ടൊയോട്ട.
അത്യാധുനിക സാങ്കേതികതയിൽ നിർമിച്ചെടുത്തതാണ് ഈ പ്ലാറ്റ്ഫോം. നിലവിലുള്ള പ്ലാറ്റ്ഫോമിനെ അപേക്ഷിച്ച് ഭാരക്കുറവുമുണ്ടിതിന്.
പുതിയ ഇന്നോവയിൽ വലിയ ഡിസൈൻ മാറ്റങ്ങൾ കാണാവുന്നതാണ്. ഫ്രണ്ട് ഗ്രില്ലിൽത്തന്നെ ഈ മാറ്റം കാണാം. ഗ്രിൽ എയർഡാമുമായി കൂടിച്ചേർന്ന നിലയിലാണുള്ളത്. ഗ്രില്ലിനോട് ചേർന്നാണ് ഹെഡ്‌ലാമ്പുകൾ നിൽക്കുന്നത്.


Click it and Unblock the Notifications








