അശോക് ലെയ്‌ലാൻഡിന് 3600 വാഹനങ്ങളുടെ ഓർഡർ

Posted By:

ഹിന്ദുജ ഗ്രൂപ്പിന്റെ അശോക് ലെയ്‌ലാൻഡിന് ഐവറി കോസ്റ്റിൽ നിന്ന് വൻ ഓർഡർ ലഭിച്ചു. 3600 വാഹനങ്ങളുടെ ഓർഡറാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ളത്. 1331 കോടി രൂപയുടേതാണ് ഓർഡറെന്ന് അറിയുന്നു.

വാഹനങ്ങൾ വിൽക്കുന്നതിന് ഐവറി കോസ്റ്റ് സർക്കാരുമായി കരാറിലെത്തിയതായി അശോക് ലെയ്‌ലാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രക്കുകളും ബസ്സുകളുമാണ് ഐവറി കോസ്റ്റ് സർക്കാർ വാങ്ങുന്നത്. ഇവ 12 മാസത്തിനുള്ളിൽ ഡെലിവറി ചെയ്തു നൽകണം.

പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽ തങ്ങളുടെ വിപണി ഉറപ്പിക്കാൻ പറ്റിയ അവസരമായിട്ടാണ് ഇതിനെ അശോക് ലെയ്‌ലാൻഡ് കാണുന്നത്.

To Follow DriveSpark On Facebook, Click The Like Button
Ashok Leyland Bags Order For 3,600 Vehicles From Ivory Coast
കൂടുതല്‍... #ashok leyland
English summary
Ashok Leyland Bags Order For 3,600 Vehicles From Ivory Coast.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark