അശോക് ലെയ്ലാന്‍ഡ് ഇലക്ട്രിക് ബസ്സ് ദില്ലിയില്‍

Written By:

സിയാം സംഘടിപ്പിച്ച ബസ് ആന്‍ഡ് സ്പെഷ്യല്‍ വെഹിക്കിൾ ഷോയില്‍ അശോക് ലെയ്ലാന്‍ഡിന്‍റെ പുതിയ ഇലക്ട്രിക് ബസ്സ് അവതരിപ്പിക്കപ്പെട്ടു. വേഴ്സ എന്നാണ് ഈ ബസ്സിനു പേര്. പൂര്‍ണമായും ഇലക്ട്രിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ബസ്സാണിത്. ‌

അശോക് ലെയ്ലാന്ഡിന്‍റെ യുകെ വിഭാഗമായ ഓപ്റ്റയര്‍‌ വികസിപ്പിച്ചെടുത്തതാണ് വേഴ്സ ബസ്സ്.

To Follow DriveSpark On Facebook, Click The Like Button
Ashok Leyland Versa Unveiled Zero Emissions, Zero Noise

ഡിസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബസ്സിന്‍റെ അതേ പ്രകടനശേഷിയുണ്ട് ഈ ബസ്സിനെന്ന് അവകാശപ്പെടുന്നു അശോക് ലെയ്ലാന്‍ഡ്. ഒട്ടും കരിമ്പുക പുറന്തള്ളുന്നില്ല വേഴ്സ. 44 യാത്രികര്‍ക്ക് സുഖമായി ഇരുന്ന് സഞ്ചരിക്കാം ഈ ബസ്സില്‍. ഈ ലോ ഫ്ലോര്‍ ബസ്സ് നഗരങ്ങള്]ക്കിടയിലുള്ള സര്‍വീസുകൾക്ക് അനുയോജ്യമാണെന്നും ലെയ്ലാന്‍ഡ് പറയുന്നു.

എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റമാണ് വാഹനത്തിലുള്ളത്. വില്‍ചെയര്‍ സ്പേസ് അടക്കമുള്ള സൗകര്യങ്ങൾ നല്‍കിയിട്ടുണ്ട്. 9.7 മീറ്റര്‍ നീളം മുതല്‍ 11.8 മീറ്റര്‍ നീളം വരെയുള്ള അളവുകളില്‍ വാഹനം ലഭിക്കും.

കൂടുതല്‍... #ashok leyland
English summary
Ashok Leyland Versa Unveiled Zero Emissions, Zero Noise.
Story first published: Monday, January 19, 2015, 14:38 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark