ആസ്റ്റൺ മാർടിൻ ലഗോണ്ട ഒടുവിൽ യുകെയിലുമെത്തി

By Santheep

അറേബ്യൻ നാടുകൾക്കായി പ്രത്യേകം ഒരു വാഹനം പുറത്തിറക്കുക എന്നതായിരുന്നു ആസ്റ്റൺ മാർടിന്റെ ഉദ്ദേശ്യം. അറേബ്യൻ നഗരങ്ങളിലെ ചുരുക്കം ചില എണ്ണപ്പണക്കാർക്കിടയിൽ മാത്രം ഉപയോഗിക്കപ്പെടുന്ന ഒരു കാർ. എക്ലൂസിവിറ്റിയുടെ ഒരു ഒന്നൊന്നരപ്പെട്ട ഉദാഹരണമായി ലഗോണ്ട പരിലസിക്കണമെന്ന് ആസ്റ്റൺ മാർടിൻ ആഗ്രഹിച്ചത് ഒരു തെറ്റാണോ? ആണെന്നാണ് മറ്റു നാടുകളിലെ പണക്കാർ പറഞ്ഞത്. കാർ വാങ്ങാൻ തങ്ങൾക്കും ഒരവസരം തരണമെന്ന് അവർ നിലവിളിക്കാൻ തുടങ്ങി. ആസ്റ്റൺ മാർടിൻ കുടുങ്ങി.

യൂകെയിലേക്ക് ലഗോണ്ടയെ എത്തിച്ചത് ഈ നിലവിളിയെ കേട്ടുകൊണ്ടാണ്. നേരത്തെ ആഫ്രിക്കയിലേക്കും ഈ കാർ എത്തിയിരുന്നു. കൂടുതൽ വായിക്കാം താഴെ.

ആസ്റ്റൺ മാർടിൻ ലഗോണ്ട ഒടുവിൽ യുകെയിലുമെത്തി

ഒടുവിൽ മറ്റിടങ്ങളിലേക്ക് ഈ കാറിനെ എത്തിക്കുക എന്ന നയപരമായ തീരുമാനത്തിലേക്ക് ആസ്റ്റൺ മാർടിൻ എത്തിച്ചേർന്നു. വെറും 200 ലഗോണ്ട മോഡലുകൾ മാത്രമാണ് ഈ വാഹനത്തിനുള്ളതെന്ന് അറിയുക. ഇതിനെ വീതിച്ചാണ് ആഫ്രിക്കയിലേക്കും ഇപ്പോൾ യുകെയിലേക്കും എത്തിച്ചിരിക്കുന്നത്. നേരത്തെ അറേബ്യൻ നാടുകളിലേക്ക് കൊണ്ടുപോയ ലഗോണ്ടകൾക്ക് പുറമെയാണിത്.

ആസ്റ്റൺ മാർടിൻ ലഗോണ്ട ഒടുവിൽ യുകെയിലുമെത്തി

ലഗോണ്ടയെ ഉപഭോക്താവിന് ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ആസ്റ്റൺ മാർടിൻ ഒരുക്കിയിട്ടുണ്ട്. ഡാഷ്ബോർഡിൽ രത്നങ്ങൾ പതിക്കാൻ വരെ ചിലർ ആവശ്യപ്പെട്ടതായി അറിയുന്നു.

ആസ്റ്റൺ മാർടിൻ ലഗോണ്ട ഒടുവിൽ യുകെയിലുമെത്തി

കൈ കൊണ്ടാണ് വാഹനത്തിന്റെ നിർമാണം. ഇക്കാരണത്താൽ തന്നെ ഫിനിഷിങ്ങിന്റെ കാര്യത്തിൽ അര മില്ലിമീറ്റർ പോലും വിട്ടുവീഴ്ചയില്ല.

ആസ്റ്റൺ മാർടിൻ ലഗോണ്ട ഒടുവിൽ യുകെയിലുമെത്തി

696,000 പൗണ്ടാണ് ലഗോണ്ടയുടെ വിലകളുടെ തുടക്കം. ഇന്ത്യൻ നിലവാരത്തിലേക്കു മാറ്റിയാൽ 7.1 കോടി രൂപ. വാർവിക്‌ഷയറിലെ പ്ലാന്റിലാണ് ലഗോണ്ട മോഡലുകൾ നിർമിക്കുന്നത്. ഇവിടെത്തന്നെയാണ് ആസ്റ്റൺ മാർടിൻ വൺ 77 മോഡലുകളുടെ നിർമാണം നടന്നത്.

ആസ്റ്റൺ മാർടിൻ ലഗോണ്ട ഒടുവിൽ യുകെയിലുമെത്തി

ഇത്തരം പ്രത്യേക പതിപ്പുകൾ നിർമിക്കാനായി പ്രത്യേക സംവിധാനം തന്നെയുണ്ട് ആസ്റ്റൺ മാർടിന്. ആഫ്രിക്കയിലും ഇംഗ്ലണ്ടിലുമുള്ള 200 പേര്‍ക്കു മാത്രം സ്വന്തമാക്കാം ഈ വാഹനത്തെ. കമ്പനിയുടെ വിഎച്ച് ശില്‍പശൈലിയിലാണ് ഈ സെഡാന്‍ നിര്‍മിച്ചിരിക്കുന്നത്.

ആസ്റ്റൺ മാർടിൻ ലഗോണ്ട ഒടുവിൽ യുകെയിലുമെത്തി

പുതിയ ലഗോണ്ടയുടെ ശില്‍പഭാഷയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത് 1947ല്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ പുറത്തിറക്കിയ ആദ്യത്തെ ലഗോണ്ട സെഡാന്റെ ഡിസൈന്‍ തീമാണെന്നു പറയാം. ആസ്റ്റണ്‍ മാര്‍ട്ടിന്റെ പരമ്പരാഗത ശില്‍പശൈലിക്ക് ഒരു അത്യാധുനിക വ്യാഖ്യാനം ചമച്ചിരിക്കുകയാണ് ലഗോണ്ട സെഡാനിലൂടെ.

ആസ്റ്റൺ മാർടിൻ ലഗോണ്ട ഒടുവിൽ യുകെയിലുമെത്തി

യുകെക്കായി നിർമിച്ച ലഗോണ്ടയുടെ ഗ്രില്‍ ഡിസൈന്‍ കുറെക്കൂടി മെലിഞ്ഞതായി തോന്നാം. ഇത് ഹെഡ്‌ലാമ്പിനോടു ചേരുന്ന ഭാഗത്തെ പ്രത്യേ ഡിസൈന്‍ രീതി കൊണ്ട് സംഭവിച്ചതാണ്. ഷഡ്ഭുജാകൃതിയിലാണ് ഗ്രില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ആസ്റ്റണിന്റെ പരമ്പരാഗത ശൈലിയില്‍ത്തന്നെ നെടുകെയും കുറുകെയുമുള്ള ആരങ്ങളാണ് ഗ്രില്ലിനുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #aston martin lagonda #aston martin
English summary
Aston Martin Lagonda launched in the UK.
Story first published: Tuesday, August 18, 2015, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X