ആസ്റ്റണ്‍ മാര്‍ടിന്‍ വാന്റേജ് ജിടി12 ഗുഡ്‌വുഡ് ഫെസ്റ്റിവലിലേക്ക്

Written By:

ആസ്റ്റണ്‍ മാര്‍ടിന്‍ വാന്റേജ് ജിടി12 മോഡലിനെ ഏറെ ആകാംക്ഷയോടെയാണ് വാഹനലോകം കാത്തിരിക്കുന്നത്. ഇതിനകം തന്നെ വാഹനത്തിന്റെ ചിത്രങ്ങള്‍ ആസ്റ്റണ്‍ പുറത്തു വിട്ടിട്ടുണ്ട്. വരുന്ന ഗുഡ്‌വുഡ് ഫെസ്റ്റിവലില്‍ വാന്റേജ് ജിടി12 ലോഞ്ച് ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

വെറും 100 പതിപ്പുകള്‍ മാത്രമേ വാന്റേജ് വി12 മോഡലിന് ഉണ്ടായിരിക്കൂ. ഇവയെല്ലാം ഇതിനകം തന്നെ വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Aston Martin Vantage GT12 To Make World Debut

6.0 ലിറ്റര്‍ ശേഷിയുള്ള ഒരു വി12 എന്‍ജിനാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 600 പിഎസ് കരുത്താണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്.

പ്രദര്‍ശനത്തിനു ശേഷം 1.16 ഗുഡ്‌വുഡ് ഹില്‍ ക്ലൈമ്പ് കോഴ്‌സില്‍ ആസ്റ്റണ്‍ മാര്‍ടിന്‍ വാന്റെജ് ജിടി12 മോഡല്‍ ഓടിക്കും. കമ്പനി സിഇഒ ആന്‍ഡി പാല്‍മറും കൂടെയുണ്ടാകുമെന്ന് അറിയുന്നു.

ഗുഡ്‌വുഡ് ഫെസ്റ്റിവലില്‍ വേറെയും ചില ആസ്റ്റണ്‍ മാര്‍ടിന്‍ മോഡലുകളെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍... #aston martin
English summary
Aston Martin Vantage GT12 To Make World Debut.
Story first published: Tuesday, June 9, 2015, 17:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark