ബജാജ് ക്യൂട്ട് ക്വാഡ്രിസൈക്കിൾ വിദേശങ്ങളിലേക്ക്

Written By:

'ക്യൂട്ട്' എന്ന പേരിൽ വിപണിയിലെത്തിയ ബജാജ് ക്വാഡ്രിസൈക്കിൾ നിരവധി വിദേശവിപണികളിലേക്ക് കയറ്റി അയയ്ക്കും. ഏഷ്യൻ വിപണികളിൽ ക്യൂട്ട് എന്ന പേരിൽ വിൽക്കുന്ന ഈ മോഡൽ ലാറ്റിനമേരിക്കൻ വിപണിയിൽ ബോനിറ്റ എന്ന പേരിലായിരിക്കും അറിയപ്പെടുക.

16 വിദേശരാജ്യങ്ങളിലേക്ക് ക്യൂട്ട് ക്വാഡ്രിസൈക്കിൾ എത്തിച്ചേരും.

ബജാജ് ക്യൂട്ട്

216സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ആർഇ60 മോഡലിലുള്ളത്. ഈ പെട്രോൾ എൻജിൻ 20 പിഎസ് കരുത്തുൽപാദിപ്പിക്കുന്നു. ഒരു 4 സ്പീഡ് ഗിയർബോക്സാണ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുക.

നിലവിൽ വിപണിയിലുള്ള ഓട്ടോറിക്ഷകൾക്കു മുകളിലായിട്ടാണ് ആർഇ60 മോഡൽ ഇടംപിടിക്കുക. മണിക്കൂറില്‍ 70 കിലോമീറ്റര്‍ പരമാവധി വേഗത പകരാന്‍ വാഹനത്തിന് സാധിക്കും.

കൂടുതല്‍... #ബജാജ് #bajaj
English summary
Bajaj Qute Or RE60 Is Only For Export Markets Currently.
Story first published: Monday, September 28, 2015, 10:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark