ബിഎംഡബ്ല്യു ഐ8 ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തും

Written By:

ബിഎംഡബ്ല്യു ഐ8 സ്‌പോര്‍ട്‌സ് കാറിന്റെ ലോഞ്ച് ഫെബ്രുവരിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 2014 ഇന്ത്യന്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെട്ട ഈ വാഹനത്തിന്റെ വരവ് അത്യാകാംക്ഷയോടെയാണ് രാജ്യത്തെ വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്.

2014 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ഐ8 സെഡാന്‍ രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു അവതാരകന്‍. ഇദ്ദേഹം ബിമ്മറിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ കൂടിയാണ്.

93 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറിനൊപ്പം ഒരു 1.5 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും ചേര്‍ത്തിട്ടുണ്ട്. പെട്രോള്‍ എന്‍ജിന്‍ ടര്‍ബോചാര്‍ജര്‍ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ എന്‍ജിന്റെ 231 കുതിരശക്തിയും ഇലക്ട്രിക് മോട്ടോറിന്റെ 131 കുതിരശക്തിയും ചേര്‍ന്ന് മൊത്തം 362 കുതിരശക്തിയുണ്ട് ഐ8ന്!

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 4.4 സെക്കന്‍ഡ് നേരം മാത്രമേ ബിഎംഡബ്ല്യു ഐ8 എടുക്കൂ. ബാറ്ററിയില്‍ മാത്രം ഓടുകയാണെങ്കില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗത പിടിക്കാനാവും ഐ8ന്. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ചേര്‍ന്നാണെങ്കില്‍ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി ഉയരും.

BMW India Plan To Launch i8 Sportscar By February, 2015

ഉരുക്കിനെക്കാള്‍ കരുത്തുള്ളതും ഭാരം വളരെ കുറഞ്ഞതുമായ കാര്‍ബണ്‍ ഫൈബറിലാണ് ബിഎംഡബ്ല്യു ഐ8ന്റെ നിര്‍മാണം. ലേസര്‍ ലൈറ്റുകളുടെ ധാരാളിത്തം നിറഞ്ഞ ഉപയോഗം ഇന്റീരിയറിലും എക്‌സ്റ്റീരിയറിലുമുണ്ട്. ലേസര്‍ ലൈറ്റുകള്‍ ഹെഡ്‌ലാമ്പിലുപയോഗിക്കുന്ന ലോകത്തിലെതന്നെ ആദ്യത്തെ കാറാണിത്!

കരിമ്പുക പുറന്തള്ളല്‍ ഒരു സാധാരണ കോംപാക്ട് കാറിന്റെ അത്രയുമേ ഈ സ്‌പോര്‍ട്‌സ് കാറില്‍ നിന്നുണ്ടാകുന്നുള്ളൂ. മൈലേജിന്റെ കാര്യത്തിലും മികവ് പലര്‍ത്തുന്നു. എന്നാല്‍ ഇതൊന്നും തന്നെ വാഹനത്തിന്റെ ഉയര്‍ന്ന പ്രകടനത്തെ ബാധിക്കുന്നുമില്ല. വാഹനത്തിനകത്തെ എല്ലാ ലൈറ്റിംഗ് സംവിധാനങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്.

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഈ കാര്‍ ദുബൈയില്‍ വെച്ച് ടെസ്റ്റ് ചെയ്തത് കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു.

English summary
BMW India Plan To Launch i8 Sportscar By February, 2015.
Story first published: Thursday, January 1, 2015, 17:24 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark