ഓട്ടോണമസ് കാർ 'വിപ്ലവ'ത്തിന് സർക്കാർ തടയിടുന്നെന്ന് ഗൂഗിൾ

By Santheep

ഓട്ടോണമസ് കാറുകൾ പൊതുനിരത്തിലിറക്കാൻ ആഗ്രഹിക്കുന്ന വാഹനനിർമാതാക്കൾക്കായി അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയ പുതിയ ചട്ടങ്ങളുടെ ആദ്യരൂപം നിർമിച്ചു. കാലിഫോർണിയയിലെ മോട്ടോർ വാഹന വകുപ്പാണ് ഈ കരട് ചട്ടങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

പൊതു നിരത്തിലിറക്കുന്ന ഓട്ടണമസ് കാറിനകത്ത് ഒരു ഡ്രൈവറുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട് ഈ ചട്ടങ്ങൾ. അടിയന്തിരഘട്ടങ്ങളിൽ ഇടപെടാൻ കാറിനകത്ത് ഒരു ഡ്രൈവർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് ഈ ചട്ടങ്ങൾ ആവശ്യപ്പെടുന്നു.

ഓട്ടോണമസ് കാറുകളിൽ സ്റ്റീയറിങ് വീൽ, ബ്രേക്ക് പെഡൽ, ത്രോട്ടിൽ പെഡൽ എന്നിവ ഉണ്ടായിരിക്കണമെന്ന നിർദ്ദേശം പ്രാധാന്യമുള്ളതാണ്. ഗൂഗിൾ കാറുകൾ ടെസ്റ്റിനായ നിരത്തിലിറങ്ങിയ സമയം മുതൽ ഈ വിഷയങ്ങൾ ചർച്ചയിൽ വന്നിരുന്നു. ഇത്തരം കാറുകൾ അപകടത്തിൽ പെട്ടാൽ ആരായിരിക്കും പ്രസ്തുത അപകടങ്ങൾക്ക് ഉത്തരവാദി എന്ന ചോദ്യമാണ് ഉയർന്നത്. കാറിൽ ഒരു ഡ്രൈവറുണ്ടായിരിക്കണമെന്ന നിർദ്ദേശം വന്നതോടെ ഈ വിഷയത്തിൽ ഏതാണ്ടൊരു വ്യക്തത വന്നിരിക്കുകയാണ്.

എന്നാൽ ഈ നീക്കം ഗൂഗിളിന് അത്ര രസിച്ചിട്ടില്ല. ഓട്ടോണമസ് കാറുകൾ നിരത്തിലിറക്കി വൻ 'വിപ്ലവം' തന്നെ നടത്താനുള്ള ഗൂഗിളിന്റെ നീക്കത്തിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. ഉബറിനെ വെല്ലാൻ ഓട്ടോണമസ് ടാക്സികൾ നിരത്തിലിറക്കാൻ ഗൂഗിൾ പദ്ധതിയിട്ടിരുന്നു. എന്നാൽ, സീറ്റിൽ ഡ്രൈവറുണ്ടായിരിക്കണമെന്ന നിർദ്ദേശം ഗൂഗിളിന്റെ പദ്ധതിയെ അട്ടമിറിക്കുന്ന ഒന്നായി മാറാനിടയുണ്ട്.

California Slows Down Self Driving Car Revolution Google
Most Read Articles

Malayalam
കൂടുതല്‍... #google car
English summary
California Slows Down Self Driving Car Revolution Google
Story first published: Monday, December 21, 2015, 15:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X