ഷെവര്‍ലെ എന്‍ജോയ് പുതുക്കി വിപണിയിലെത്തി

Written By:

ഷെവര്‍ലെ എന്‍ജോയ് എംപിവിയുടെ പുതുക്കിയ പതിപ്പ് വിപണിയിലെത്തി. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6,24,000 രൂപയാണ് എന്‍ജോയിക്ക് വില.

ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും ചില മാറ്റങ്ങളുമായാണ് ഈ 2015 മോഡല്‍ വിപണി പിടിക്കുന്നത്. എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍ പക്ഷേ, അത്ര ഗൗരവപ്പെട്ടവയല്ല.

ഷെവർലെ എൻജോയ്

വാഹനത്തിനകത്തെ കംഫര്‍ട്ട് വര്‍ധിപ്പിക്കാനാവശ്യമായ അപ്‌ഡേറ്റുകളാണ് ഷെവര്‍ലെ നല്‍കിയിരിക്കുന്നത്. എന്‍ജിനുകളില്‍ മാറ്റമൊന്നുമില്ല. നിലവില്‍ 1.4 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനും 1.3 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്.

ഫോഗ് ലാമ്പുകള്‍, ഗ്രില്‍ എന്നിവിടങ്ങളില്‍ ചെറിയ തോതിലുള്ള ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുതായി ആറു നിറങ്ങള്‍ വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഷെവർലെ എൻജോയ് 01

ഇന്റീരിയറില്‍ സ്റ്റീയറിങ് വീല്‍ പുതിയതാണ്. ഇതില്‍ ഓഡിയോ സിസ്റ്റത്തിന്റെ നിയന്ത്രണസംവിധാനങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റി നല്‍കിയിട്ടുണ്ട്.

എസി വേന്റുകളില്‍ ക്രോമിയം സാന്നിധ്യം കാണാം. ഹാന്‍ഡ് ബ്രേക്ക്, ഗിയര്‍ നോബ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവിടങ്ങളിലും ക്രോമിയം സാന്നിധ്യമുണ്ട്.

എബിഎസ്, ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡി തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഷെവർലെ എൻജോയ് 02
കൂടുതല്‍... #chevrolet enjoy #chevrolet
English summary
Chevrolet Enjoy Receives 2015 Facelift.
Story first published: Tuesday, July 7, 2015, 11:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark