ചിക്കാഗോ ഓട്ടോ ഷോ കീഴടക്കിയ ചെറു എസ്‌യുവികള്‍

Written By:

ചെറിയ എസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നത് ഇന്ത്യയിലെ മാത്രം ട്രെന്‍ഡാണെന്ന് കരുതിയെങ്കില്‍ തെറ്റി. ലോകത്തെമ്പാടും വലിപ്പം കുറഞ്ഞ യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടുകയാണ്. 14ന് തുടങ്ങിയ ചിക്കാഗോ മോട്ടോര്‍ഷോയിലും ഈ പ്രവണത കാര്യമായിത്തന്നെ പ്രതിഫലിക്കുന്നുണ്ട്.

നഗരത്തിലെ വലിയ വിഭാഗമാളുകള്‍ തങ്ങളുടെ വലന്റൈന്‍സ് ഡേ ആഘോഷിച്ചത് ഓട്ടോ ഷോയില്‍ പങ്കെടുത്തു കൊണ്ടാണ്. അമേരിക്കന്‍ വിപണിയില്‍ ഇന്ന് ചെറു എസ്‌യുവികളാണ് മിക്കവരുടെയും രണ്ടാംകാര്‍. നമുക്ക് ചിക്കാഗോയിലെത്തിച്ചേര്‍ന്ന ക്രോസ്സോവര്‍ എസ്‌യുവികളെ അടുത്തു കാണാം.

ചിക്കാഗോ ഓട്ടോ ഷോ കീഴടക്കിയ ചെറു എസ്‌യുവികള്‍

താളുകളിലൂടെ നീങ്ങുക.

ഷെവര്‍ലെ എക്വിനോക്‌സ്

ഷെവര്‍ലെ എക്വിനോക്‌സ്

പുതുക്കിയ ഷെവര്‍ലെ എക്വിനോക്‌സ് ചിക്കാഗോ ഓട്ടോ ഷോയിലെ ഒരു പ്രധാന സാന്നിധ്യമാണ്. സാങ്കേതികമായി മുന്‍ പതിപ്പിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സൗന്ദര്യപരമായ മാറ്റങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ഷെവര്‍ലെ എക്വിനോക്‌സ്

ഷെവര്‍ലെ എക്വിനോക്‌സ്

പുതുക്കിയ ടെയ്ല്‍ ലാമ്പുകള്‍, ക്രോമിയം പൂശിയ എക്‌സോസ്റ്റ് ടിപ്പ്‌സ് തുടങ്ങിയ നിരവധി മാറ്റങ്ങള്‍ എക്സ്റ്റീരിയറില്‍ വന്നിട്ടുണ്ട്. 2.4 ലിറ്ററിന്റെയും 3.6 ലിറ്ററിന്റെയും പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്.

കിയ ട്രെയ്ല്‍സ്റ്റര്‍ കണ്‍സെപ്റ്റ്

കിയ ട്രെയ്ല്‍സ്റ്റര്‍ കണ്‍സെപ്റ്റ്

കൊറിയ വാഹനനിര്‍ഡമാതാവായ കിയയില്‍ നിന്നുള്ള ട്രെയ്ല്‍സ്റ്റര്‍ കണ്‍സെപ്റ്റ് ചിക്കാഗോ ഓട്ടോഷോയില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. ഇതൊരു ഇലക്ട്രിക് ഹൈബ്രിഡാണ്.

കിയ ട്രെയ്ല്‍സ്റ്റര്‍ കണ്‍സെപ്റ്റ്

കിയ ട്രെയ്ല്‍സ്റ്റര്‍ കണ്‍സെപ്റ്റ്

1.6 ലിറ്റര്‍ ശേഷിയുള്ള ഒരു ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കിയ ട്രെയ്ല്‍സ്റ്റര്‍ കണ്‍സെപ്റ്റിലുള്ളത്. ഇതോടൊപ്പം 27 കിലോവാട്ടിന്റെ ഇലക്ട്രിക് മോട്ടോര്‍ കൂടി ഘടിപ്പിച്ചിരിക്കുന്നു.

ഹോണ്ട പൈലറ്റ്

ഹോണ്ട പൈലറ്റ്

നിരവധി പുതിയ സന്നാഹങ്ങളുമായാണ് ഹോണ്ട പൈലറ്റിന്റെ 2016 പതിപ്പ് ചിക്കാഗോയിലെത്തിയിട്ടുള്ളത്. എക്‌സ്റ്റീരിയര്‍ ഡിസൈന്‍ വലിയ തോതില്‍ മാറിയിട്ടുണ്ട്.

ഹോണ്ട പൈലറ്റ്

ഹോണ്ട പൈലറ്റ്

ഇപ്പോഴത്തെ ഡിസൈനിന് ഹോണ്ട സിആര്‍വിയുമായി ചാര്‍ച്ച കൂടുതലാണെന്നു കാണാം. എട്ട് ഇഞ്ചിന്റെ ഒരു ഡിസ്‌പ്ലേ സ്‌ക്രീന്‍ വാഹനത്തിനകത്ത് നല്‍കിയിട്ടുണ്ട്. നേവിഗേഷന്‍ സിസ്റ്റത്തിന്റെ മികവ് വര്‍ധിപ്പിച്ചിരിക്കുന്നു. അഞ്ച് യുഎസ്ബി പോര്‍ട്ടുകളാണ് വാഹനത്തിനകത്തുള്ളത്.

അക്യൂറ ആര്‍ഡിഎക്‌സ്

അക്യൂറ ആര്‍ഡിഎക്‌സ്

പുതുക്കിയ അക്യൂറ ആര്‍ഡിഎക്‌സ് ആണ് ചിക്കാഗോയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു വാഹനം. ഡിസൈന്‍ സൗന്ദര്യം കൂട്ടുവാനുള്ള പണികളാണ് ഇത്തവണ അക്യൂറ ഈ വാഹനത്തില്‍ ചെയ്തിരിക്കുന്നത്.

അക്യൂറ ആര്‍ഡിഎക്‌സ്

അക്യൂറ ആര്‍ഡിഎക്‌സ്

അക്യൂറയുടെ പുതിയ ജെവല്‍ എയ് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ വാഹനത്തില്‍ നല്‍കിയിരിക്കുന്നു.

English summary
Chicago Auto Show SUVs To Look Out For.
Story first published: Monday, February 16, 2015, 11:50 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark