ഫെരാരി 458 ഇറ്റാലിയയെ ചൈനാക്കാരന്‍ മരത്തിലിടിച്ച് തകര്‍ത്തു

Written By:

വന്‍ സന്നാഹങ്ങളോടു കൂടിയ വാഹനങ്ങളാണ് പലപ്പോഴും റോഡപകടങ്ങള്‍ സൃഷ്ടിക്കുന്നത്. കാറിന്റെ സുരക്ഷാ സംവിധാനങ്ങളില്‍ ഡ്രൈവര്‍ക്കുള്ള അമിത വിശ്വാസമാകാം ഇതിന് കാരണം.

ചൈനയില്‍ നടന്ന ഈ അപകടവും നമ്മോടു പറയുന്നത് മറ്റൊന്നല്ല.

ഒരു ഫെരാരി 458 ഇറ്റാലിയ മോഡലാണ് ചൈനാക്കാരന്‍ കൊണ്ടുപോയി നശിപ്പിച്ചത്. കാര്‍ തകര്‍ന്നു എന്നു പറഞ്ഞാല്‍, ഇനി ഒന്നിനും പറ്റാത്ത വിധത്തില്‍ തകര്‍ന്നു!

China Ferrari 458 Italia Demolished

ചൈനയിലെ ഫോഷാന്‍ സിറ്റിയിലാണ് അപകടം സംഭവിച്ചത്. മഴ പെയ്യുന്നുണ്ടായിരുന്നു. കാലാവസ്ഥ മോശമായിട്ടും വേഗത കുറയ്ക്കാന്‍ ചൈനാക്കാരന് തോന്നിയില്ല. റോഡില്‍ പിടിത്തം നഷ്ടപ്പെട്ട വണ്ടി വഴിയരികിലുള്ള ഒരു മരത്തില്‍ ചെന്ന് ഉമ്മവെച്ചു.

കാറിന്റെ സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍, വീലുകള്‍ തുടങ്ങിയ നിരവധി പ്രധാന ഭാഗങ്ങള്‍ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ രക്ഷപെട്ടു.

കൂടുതല്‍... #ferrari
English summary
China Ferrari 458 Italia Demolished.
Story first published: Thursday, March 19, 2015, 12:35 [IST]
Please Wait while comments are loading...

Latest Photos