എയര്‍ക്രോസ്സ് എസ്‌യുവി കണ്‍സെപ്റ്റ് അവതരിച്ചു

By Santheep

ഫ്രഞ്ച് കാര്‍നിര്‍മാതാവായ സിട്രണ്‍ പുതിയ എസ്‌യുവി കണ്‍സെപ്റ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഈ കണ്‍സെപ്റ്റിന്റെ ചിത്രങ്ങള്‍ കമ്പനി ഇതിനകം തന്നെ പുറത്തു വിട്ടിട്ടുണ്ട്. പൂഷോയുടെ ഉപബ്രാന്‍ഡാണ് സിട്രണ്‍.

ഷാങ്ഹായ് മോട്ടോര്‍ ഷോയിലാണ് പുതിയ എസ്‌യുവി അവതരിക്കുക. ഏപ്രില്‍ 20 മുതല്‍ 29 വരെയാണ് ഷാങ്ഹായ് മോട്ടോര്‍ഷോ നടക്കുന്നത്.

എയര്‍ക്രോസ്സ് എസ്‌യുവി കണ്‍സെപ്റ്റ് അവതരിച്ചു

സിട്രണ്‍ എയര്‍ക്രോസ്സ് എന്നാണ് ഈ എസ് യുവി കണ്‍സെപ്റ്റിനെ വിളിക്കേണ്ടത്. ഫ്രഞ്ച് കാറുകളുടെ ഡിസൈന്‍ ശൈലിയെ അതിന്റെ സത്തയില്‍ ഉള്‍ക്കൊണ്ടാണ് എയര്‍ക്രോസ്സ് കണ്‍സെപ്റ്റ് വിപണിയിലെത്തുന്നത്.

എയര്‍ക്രോസ്സ് എസ്‌യുവി കണ്‍സെപ്റ്റ് അവതരിച്ചു

മസിലന്‍ മുഖഭാവമാണ് സ്ട്രണ്‍ ഡിസൈനര്‍മാര്‍ എയര്‍ക്രോസ്സ് കണ്‍സെപ്റ്റിന് നല്‍കിയിരിക്കുന്നത്. ഹെഡ്‌ലാമ്പുകളുടെ ഡിസൈന്‍ ആകര്‍ഷകമാണ്. സിട്രണ്‍ ലോഗോയോടു ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നു. തൊട്ടു താഴെയായി വലിപ്പം വലിപ്പം കുറഞ്ഞ ഗ്രില്ലും കാണാം. ഇതിനും താഴെയായി വലിപ്പമേറിയ മസിലന്‍ ബംപര്‍ നല്‍കിയിരിക്കുന്നു.

എയര്‍ക്രോസ്സ് എസ്‌യുവി കണ്‍സെപ്റ്റ് അവതരിച്ചു

എയര്‍ക്രോസ്സ് കണ്‍സെപ്റ്റിന്റെ വശങ്ങളില്‍ നിന്നുള്ള കാഴ്ചയും ആകര്‍ഷകമാണ്. കറുത്ത പ്ലാസ്റ്റി ക്ലാഡിങ്ങുകള്‍ നല്‍കിയിരിക്കുന്നത് ശ്രദ്ധിക്കുക. അലോയ് വീലുകളുടെ ഡിസൈനിനെ അസാധ്യമെന്ന് വിശേഷിപ്പിക്കണം. മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ കാണുന്ന അതേ മസിലന്‍ സ്വഭാവം വശങ്ങളിലേക്കും കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട് എയര്‍ക്രോസ്സ് ഡിസൈനര്‍മാര്‍ക്ക്.

എയര്‍ക്രോസ്സ് എസ്‌യുവി കണ്‍സെപ്റ്റ് അവതരിച്ചു

പിന്നില്‍ താരതമ്യേന വലിപ്പമേറിയ ലൈറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. താഴെയായി വലിയ എയര്‍ സ്‌കൂപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. രണ്ട് എക്‌സോസ്റ്റ് കുഴലുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

എയര്‍ക്രോസ്സ് എസ്‌യുവി കണ്‍സെപ്റ്റ് അവതരിച്ചു

ഉല്‍പാദനപ്പതിപ്പില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത വിധം അങ്ങേയറ്റം ആഡംബരം നിറഞ്ഞ ഇന്റീരിയറാണ് സിട്രണ്‍ എയര്‍ക്രോസ്സിനുള്ളത്.

Most Read Articles

Malayalam
English summary
Citroen Aircross Concept Heading To Shanghai Motor Show.
Story first published: Friday, April 10, 2015, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X