ആംബുലന്‍സിന് വഴി കൊടുത്തില്ലെങ്കില്‍ 2000 രൂപ പിഴ

Written By:

ദില്ലി നഗരത്തില്‍ ആംബുലന്‍സിന്റെ വഴിമുടക്കുന്നവര്‍ ഇനിമുതല്‍ രണ്ടായിരം രൂപ പിഴയൊടുക്കേണ്ടതായി വരും. ആംബുലന്‍സുകള്‍ക്ക് വഴി കൊടുക്കാതിരിക്കുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഇത്തരമൊരു നീക്കത്തിന് കാരണമായത്.

ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അധികൃതര്‍ അറിയിക്കുന്നു. സംഭവം നടന്ന തിയ്യതി, വാഹനത്തിന്റെ നമ്പര്‍ തുടങ്ങിയ വിവരങ്ങളടക്കം ട്രാഫിക് പൊലീസില്‍ അറിയിച്ചാല്‍ മതി. എന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടെങ്കില്‍ അതും പരാതിക്കൊപ്പം നല്‍കാവുന്നതാണ്.

ഇന്ത്യന്‍ നഗരങ്ങളില്‍ മിക്കയിടത്തും ആംബുലന്‍സുകള്‍ക്ക് വഴി നല്‍കാതിരിക്കുന്നവരെ ധാരാളം കാണാം. ഈ പ്രശ്‌നം നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും ശക്തമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല ഇതുവരെ. ദില്ലി ഇക്കാര്യത്തില്‍ മാതൃക കാണിച്ചിരിക്കുകയാണിപ്പോള്‍.

ആംബുലന്‍സുകളോടുള്ള ഇന്ത്യാക്കാരുടെ മനോഭാവത്തെ തുറന്നുകാട്ടുന്ന ഒരു വീഡിയോ കാണാം താഴെ.

<iframe width="600" height="450" src="//www.youtube.com/embed/hZ1hCZtZyes?rel=0" frameborder="0" allowfullscreen></iframe>

Cars താരതമ്യപ്പെടുത്തൂ

ഫോഴ്സ് മോട്ടോഴ്സ് ഗൂര്‍ഖ
ഫോഴ്സ് മോട്ടോഴ്സ് ഗൂര്‍ഖ വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
കൂടുതല്‍... #auto news #video
English summary
Cops will send legal notice if you block an ambulance.
Story first published: Wednesday, January 7, 2015, 18:04 [IST]
Please Wait while comments are loading...

Latest Photos