മെഴ്‌സിഡിസ്, ഭാരത്‌ബെന്‍സ് ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങും

Written By:

ആഡംബര ബസ്സുകളുടെ മേഖലയില്‍ മത്സരം മുറുകുകയാണ്. സ്‌കാനിയ, വോള്‍വോ തുടങ്ങിയ ബസ്സ് നിര്‍മാതാക്കളോടാണ് മെഴ്‌സിഡിസ് ബെന്‍സിന്റെ ബസ്സുകള്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്. വിപണിയില്‍ കൂടുതല്‍ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സാമ്പത്തിക നിക്ഷേപത്തിന് തയ്യാറായിരിക്കുകയാണ് ഡൈംലര്‍.

ബസ്സുകള്‍ നിര്‍മിക്കാനായി ചെന്നൈയില്‍ പുതിയ പ്ലാന്റ് തുടങ്ങാന്‍ ഡൈംലര്‍ പദ്ധതിയിട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

മെഴ്‌സിഡിസ്, ഭാരത്‌ബെന്‍സ് ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങും

ചെന്നൈയിലെ ഒറഗഡത്താണ് ഡൈലര്‍ ബസ്സ് പ്ലാന്റ് നിലവില്‍ വരിക. ഇവിടെ നിലവിലുള്ള മെഴ്‌സിഡിസ് ട്രക്ക് പ്ലാന്റിനോടു ചേര്‍ന്നു തന്നെ പുതിയ ബസ്സ് പ്ലാന്റ് നിര്‍മിക്കും. 113,000 സ്‌ക്വയര്‍മീറ്റര്‍ ഏരിയയിലാണ് പ്ലാന്റ് നിര്‍മിക്കുന്നത്.

മെഴ്‌സിഡിസ്, ഭാരത്‌ബെന്‍സ് ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങും

425 കോടി രൂപ ഈ പ്ലാന്റിനായി നിക്ഷേപിക്കും. മെയ് മാസത്തിലാണ് പ്ലാന്റിന്റെ ഉദ്ഘാടനം നടക്കുക. അസംബ്ലിങ് മാത്രമാണ് ഇവിടെ നടക്കുക. ഘടകഭാഗങ്ങള്‍ പലതും വിദേശത്തു നിന്ന് എത്തിക്കുകയാണ്.

മെഴ്‌സിഡിസ്, ഭാരത്‌ബെന്‍സ് ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങും

നിലവില്‍ പൂനെയില്‍ ഒരു കാര്‍ പ്ലാന്റുണ്ട് ഡൈംലറിന്. ഇവിടവെച്ചായിരുന്നു മെഴ്‌സിഡിസ് ബസ്സുകള്‍ അസംബ്ള്‍ ചെയ്തിരുന്നത്. വിദേശ കയറ്റുമതിയെക്കൂടി ഉദ്ദേശിച്ചാണ് ചെന്നൈ പ്ലാന്റ് നിര്‍മിക്കുന്നത് എന്ന് ഊഹിക്കപെടുന്നു. ഭാരത്ബസ്സ് മോഡലുകളും മെഴ്‌സിഡിസ് ബെന്‍സ് മോഡലുകളും ഇവിടെ നിര്‍മിക്കും.

മെഴ്‌സിഡിസ്, ഭാരത്‌ബെന്‍സ് ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങും

വര്‍ഷത്തില്‍ 1500 ബസ്സുകള്‍ നിര്‍മിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ടായിരിക്കും. പിന്നീട് ഈ ശേഷി വര്‍ധിപ്പിക്കാനും പരിപാടിയുണ്ട്. 4,000 യൂണിറ്റ് വരെ ഉല്‍പാദനശേഷി ഉയര്‍ത്തിയേക്കും.

മെഴ്‌സിഡിസ്, ഭാരത്‌ബെന്‍സ് ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങും

ബസ്സ് നിര്‍മാണം നിലവില്‍ വരുന്നതോടെ ഒറഗഡത്തിലെ ട്രക്ക് പ്ലാന്റില്‍ നിന്ന് മൂന്ന് ബ്രാന്‍ഡ് വാഹനങ്ങളാണ് വിപണിയിലെത്തുക. ഭാരത്ബസ്സ്, മെഴ്‌സിഡിസ് ബെന്‍സ് ബസ്സ്, ഡൈംലര്‍ ട്രക്ക് എന്നിവ. എന്‍ജിനുകളും ഇവിടെത്തന്നെയാണ് അസംബ്ള്‍ ചെയ്യുന്നത്. മൂന്ന് ബ്രാന്‍ഡുകള്‍ ഒരുമിച്ച് നിര്‍മിക്കുന്ന ഡൈംലര്‍ പ്ലാന്റുകള്‍ ലോകത്ത് വെറെവിടെയുമില്ല.

മെഴ്‌സിഡിസ്, ഭാരത്‌ബെന്‍സ് ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങും

ഫ്രണ്ട്, റിയര്‍ എന്‍ജിന്‍ മോഡലുകള്‍ ഒറഗഡം പ്ലാന്റില്‍ നിന്നും പുറത്തുവരും. മെഴ്‌സിഡിസ് ബ്രാന്‍ഡില്‍ നിന്നുള്ള ബസ്സുകള്‍ക്ക് പിന്നിലാണ് എന്‍ജിന്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇവ പ്രീമിയം നിലവാരത്തിലുള്ള ബസ്സുകളാണ്. ഭാരത്‌ബെന്‍സ് ബസ്സുകള്‍ താരതമ്യേന വിലക്കുറവുള്ളവയാണ്. ഇവയ്ക്ക് മുമ്പിലാണ് എന്‍ജിന്‍.

മെഴ്‌സിഡിസ്, ഭാരത്‌ബെന്‍സ് ബസ്സുകള്‍ ചെന്നൈയില്‍ നിന്ന് പുറത്തിറങ്ങും

2008ലാണ് ഡൈംലര്‍ എജി ഇന്ത്യയിലേക്ക് വാണിജ്യവാഹനങ്ങള്‍ നിര്‍മിക്കാനായി എത്തുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ബൈക്ക് നിര്‍മാതാവായ ഹീറോയുമായി ഇവര്‍ സഖ്യത്തിലേര്‍പെട്ടു. 40 ശതമാനം ഓഹരി ഹീറോയുടെ പക്കലാണ് ഉണ്ടായിരുന്നത്. സാമ്പത്തികമാന്ദ്യം വന്നതോടെ ഈ സഖ്യം പൊളിഞ്ഞു, 2009ല്‍. പിന്നീട് 2011ലാണ് ഭാരത്‌ബെന്‍സുമായി ഇന്ത്യയിലെത്തുന്നത്.

English summary
Daimler India to start bus production in Chennai.
Story first published: Friday, April 17, 2015, 11:24 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark