ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി

By Santheep

ഡൈംലർ ഇന്ത്യ ഭാരത് ബെൻസ് ബസ്സുകൾ നിരത്തിലിറക്കി. ഇക്കഴിഞ്ഞ ദിവസം മുംബൈയിൽ വെച്ചായിരുന്നു ആദ്യത്തെ ബസ്സിന്റെ ലോഞ്ച്. ഇന്ത്യയുടെ വളർന്നുകൊണ്ടിരിക്കുന് വിപണിയിൽ വലിയ പ്രതീക്ഷകളുണ്ട് ഈ ജർമൻ‌ കമ്പനിക്ക്.

വിമാനത്തിലെ സൗകര്യങ്ങളുമായി ഡിസി ആഡംബര ബസ്സ്

ഭാരതത്തിലിറങ്ങുന്ന ആദ്യത്തെ ഭാരത് ബെൻസ് ബസ്സിനെക്കുറിച്ച് വായിക്കാം താഴെ.

ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി

ഒരു സ്റ്റാഫ് ബസ്സാണ് ഭാരത് ബെൻസ് ആദ്യമായി ഇന്ത്യയുടെ നിരത്തിലെത്തിക്കുന്നത്. നടപ്പുവർഷം തുടക്കത്തിലായിരുന്നു ഭാരത് ബെൻസ് ബസ്സ് വിഭാഗത്തിന്റെ ഇന്ത്യാ പ്രവേശം നടന്നത്.

മെഡിറ്ററേനിയന്‍ കടലില്‍ ഒരു ബസ്സ് സര്‍വീസ്

ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി

39 സീറ്റുണ്ട് ഈ സ്റ്റാഫ് ബസ്സിന്. ആദ്യത്തെ ഡെലിവറി സ്വീകരിച്ചത് മൂന്ന് ട്രാവൽസ് കമ്പനികളാണ്. ഭഗിരഥി ട്രാൻസ്പോർട്ട്, ബുഥെല്ലോ ട്രാവൽസ്, ആറോൺ ടൂർ എന്നീ കമ്പനികളാണ് ബസ്സുകൾ വാങ്ങിയിരിക്കുന്നത്.

ലക്ഷ്മി മിത്തലിന്റെ അത്യാഡംബര ബസ്സ്

ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി

ഉയർന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് ഈ ബസ്സ് വരുന്നത്. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ ആന്റി-റോൾ ബാറുകൾ, തീപ്പിടിത്തമുണ്ടായാൽ അണയ്ക്കാനുള്ള സംവിധാനങ്ങൾ തുടങ്ങിയ സന്നാഹങ്ങളെല്ലാം ഈ ബസ്സിലുണ്ട്.

ദിലീപിന്റെ 7 സ്റ്റാര്‍ ആഡംബര ബസ്സ് സര്‍വീസ് തുടങ്ങി

ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി

ചെന്നൈയിലെ ഒറഗഡത്താണ് ബസ്സ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. 425 കോടി രൂപയുടെ നിക്ഷേപമാണ് ബസ്സ് നിർമാണത്തിനായി ഭാരത് ബെൻസ് നടത്തിയിട്ടുള്ളത്. വർഷത്തിൽ 1500 ബസ്സുകൾ നിർമിക്കാൻ ശേഷിയുണ്ട് പ്ലാന്റിന്.

ഉലകം ചുറ്റും വാലിബന്മാർക്കായി നിംബസ് മൈക്രോ ബസ്സ്!

ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി

ഐറിഷ് ബോഡി നിർമാതാക്കളായ റൈറ്റ്ബസ്സുമായി ചേർന്നാണ് ഭാരത്ബെൻസ് ഈ ബസ്സിന്റെ ബോഡി രൂപപ്പെടുത്തിയത്. ഭാരക്കുറവുള്ള 'അലൂമ്നിക്' ബോഡി ഘടനയാണ് വാഹനത്തിനുള്ളത്. വാഹനത്തിന് മികച്ച സ്ഥിരത നൽകുന്നതിന് ഈ ഡിസൈൻ ശൈലി സഹായിക്കുന്നതായി ഭാരത്ബെൻസ് പറയുന്നു. എയ്റോഡൈനമിക് ഡിസൈനാണ് ഈ 'അലൂമ്നിക്' ബോഡി ഘടനയുടെ മറ്റൊരു പ്രത്യേകത.

ബസ്സിന്റെ ബോഡി ടെലിവിഷനാകുമ്പോള്‍...

ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി

ഭാരത്ബെൻസിന്റെ രാജ്യത്തെ എൺപതോളം ഡീലർഷിപ്പുകളിൽ ഈ ബസ്സ് വാങ്ങാൻ കിട്ടും. വാങ്ങാനാഗ്രഹിക്കുന്നവർക്ക് ഭാരത്ബെൻ‌സ് ഫിനാൻഷ്യലിന്റെ സഹായവും ലഭ്യമാണ്. ഇന്ത്യൻ ബാങ്കുകളുമായി ചേർന്നു ഫിനാൻസിങ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട്.

മനുഷ്യവിസര്‍ജ്യത്തില്‍ ഓടുന്ന ബസ്സ്
ഭാരതത്തിൽ ഭാരത് ബെൻസ് ബസ്സുകൾ എത്തി

ബങ്കളുരുവില്‍ ഇലക്ട്രിക് ബസ്സ് രണ്ടാഴ്ചയ്ക്കുള്ളില്‍

ലോകത്തിലെ ആദ്യത്തെ ഡ്രൈവറില്ലാ ബസ്സ് സർവീസ്

ഉയരം കുറഞ്ഞ ടണലിലേക്ക് ടൂർ ബസ്സ് ഇടിച്ചുകയറിയപ്പോൾ

ഒരു ന്യൂ ജനറേഷന്‍ ബസ്സിനെ പരിചയപ്പെടാം

More from DriveSpark

Article Published On: Wednesday, November 18, 2015, 8:00 [IST]
English summary
Daimler India Starts BharatBenz Bus Production.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X