ഡാറ്റ്സന്റെ ക്രോസ്സോവർ കൺസെപ്റ്റ് ടീസ് ചെയ്യുന്നു

Written By:

നിസ്സാന്റെ ഡാറ്റ്സൻ ബ്രാൻഡ് ഇന്ത്യയടക്കമുള്ള നിരവധി വികസ്വര രാജ്യങ്ങളിൽ ഒരു പരീക്ഷണം നടത്തുകയാണ്. ഈ രാജ്യങ്ങളിലുള്ള മാസ്സ് വിപണിയെ ലക്ഷ്യമാക്കിയാണ് ഡാറ്റ്സൻ സഞ്ചരിക്കുന്നത്. ഇടക്കാലത്തുണ്ടായ തിരിച്ചടികളെ വകവെക്കാതെ കമ്പനി മുന്നോട്ടു തന്നെ നോക്കുകയാണ്.

ഒരു പുതിയ ക്രോസ്സോവർ മോഡലിന്റെ പണിപ്പുരയിലാണ് ഡാറ്റ്സനുള്ളതെന്നാണ് വാർത്തകൾ പറയുന്നത്. ഈ കാറിന്റെ കൺസെപ്റ്റ് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഒരു ടീസർ ചിത്രം കമ്പനി ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്.

Datsun concept car to be revealed at Tokyo motor show

വരുന്ന ടോക്കിയോ മോട്ടോർഷോയിൽ ഈ വാഹനം അവതരിപ്പിക്കപ്പെടും. ഇത് ഉൽപാദനത്തോടടുത്ത മോഡലായിരിക്കുമെന്നും കേൾക്കുന്നുണ്ട്. എന്തായാലും വാഹനത്തിന്റെ വിപണിപ്രവേശം അധികം വൈകില്ലെന്നാണ് അനുമാനിക്കുന്നത്.

കേൾക്കുന്ന മറ്റൊരു കാര്യം ഈ കാറിന്റെ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ളതാണ്. റിനോയും നിസ്സാനും ചേർന്ന് നിർമിച്ച സിഎംഎഫ്-എ പ്ലാറ്റ്ഫോമിലായിരിക്കും ഈ കാർ വിപണി പിടിക്കുക.

ഇതേ പ്ലാറ്റ്ഫോമിൽ ഒരു വാഹനം വിപണിയിലുണ്ട്. റിനോ ക്വിഡ് മോഡലാണത്.

കൂടുതല്‍... #datsun #concept #tokyo motor show
English summary
Datsun concept car to be revealed at Tokyo motor show.
Story first published: Saturday, October 24, 2015, 14:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark